ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വന്ന് പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടറെ മുടി വല്ലാതെ നരക്കുന്നു എന്നുള്ളത്.. ഈ ഒരു പ്രശ്നം പ്രായവ്യത്യാസം ഇല്ലാതെ ചെറിയ കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകളിൽ വരെ കണ്ടുവരുന്നു..
പണ്ടൊക്കെ ഈ മുടി നരക്കുന്ന ഒരു പ്രശ്നം കണ്ടുവന്നിരുന്നത് ഒരു 40 വയസ്സ് ഒക്കെ കഴിയുമ്പോൾ ആയിരുന്നു.. എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല 15 വയസ്സ് മുതൽ ഉള്ള കുട്ടികളിൽ ഈ ഒരു ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു.. അപ്പോൾ ഇത്തരത്തിൽ പെട്ടെന്ന് മുടി നരക്കുന്നതിന് പിന്നിൽ എന്തെല്ലാം കാരണങ്ങളാണ് ഉള്ളത്.. പൊതുവേ ചിലപ്പോൾ എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായിട്ട് ഇത്തരത്തിൽ മുടി പെട്ടെന്ന് തന്നെ നരക്കാറുണ്ട്..
അതുപോലെതന്നെ ശരീരത്തിൽ എന്തെങ്കിലും വൈറ്റമിൻസ് അല്ലെങ്കിൽ പ്രോട്ടീനിന്റെ കുറവുകൾ ഉണ്ടെങ്കിൽ അതിൻറെ ഭാഗമായിട്ടും ഇത്തരത്തിൽ മുടി നരക്കാറുണ്ട്.. എല്ലാവർക്കും അവരുടെ മുടി എന്ന് പറയുന്നത് നല്ല കോൺഫിഡൻസ് തരുന്ന ഒരു വസ്തു തന്നെയാണ്.. അത് നമ്മുടെ സൗന്ദര്യത്തെയും വർദ്ധിപ്പിക്കുന്നു.. നല്ല നീളമുള്ള കട്ടിയുള്ള ആരോഗ്യമുള്ള മുടിയുണ്ടെങ്കിൽ അത് എല്ലാവർക്കും ഒരു ഭംഗി തന്നെയാണ്..
അതുകൊണ്ടുതന്നെ മുടിയിൽ എന്തെങ്കിലും ഒരു മാറ്റം സംഭവിക്കുമ്പോൾ അതായത് പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകുക അതല്ലെങ്കിൽ മുടി പെട്ടെന്ന് നരയ്ക്കുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് അവരുടെ കോൺഫിഡൻസിനെ വല്ലാതെ ബാധിക്കുന്നുണ്ട്.. അതുമാത്രമല്ല മാനസികമായിട്ടും ചിലർക്ക് ഇത് ബാധിക്കാറുണ്ട്.. അതുപോലെ സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോണൽ ഇൻ ബാലൻസ് വരുമ്പോൾ മുടി പെട്ടെന്ന് നരക്കുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….