ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരെയും കോമൺ ആയിട്ട് ബാധിക്കുന്നത് പ്രശ്നമാണ് മുട്ടുവേദന എന്ന് പറയുന്നത്.. നമ്മൾ മുട്ടുവേദനയെ കുറിച്ച് പറയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവരുടെ ഏജ് ഗ്രൂപ്പാണ്.. ചെറുപ്പക്കാരായ ആളുകളും ഉണ്ട് അതുപോലെതന്നെ പ്രായമായ ആളുകളുണ്ട്.. ഈ ചെറുപ്പക്കാരായ അതായത് ഈ ഒരു ഗ്രൂപ്പിൽ പെടുന്നത് 50 വയസ്സിന് താഴെയുള്ള ആളുകളാണ്.
ഇത്തരക്കാർക്ക് എന്തെങ്കിലും ഇഞ്ചുറി കാരണം അതായത് എന്തെങ്കിലും സ്പോർട്സ് റിലേറ്റഡ് ആയിട്ട് അല്ലെങ്കിൽ ജീവിതത്തിൻറെ ഭാഗമായിട്ട് എന്തെങ്കിലും ഉണ്ടാകുന്ന ഒരു ഇഞ്ചുറി ആണ് ഈ ചെറുപ്പക്കാരായ വ്യക്തികളിൽ കണ്ടുവരുന്നത്.. അത് ചിലപ്പോൾ നമ്മുടെ മുട്ട്കളുടെ സ്ഥാനം മാറുന്നത് കൊണ്ട് അല്ലെങ്കിൽ ലിഗമെന്റുകളുടെ വലിച്ചിലുകൾ അല്ലെങ്കിൽ പൊട്ടലുകൾ.. അതുപോലെ മിനിസ്ക്കസ് വിള്ളലുകൾ.. ഇത്തരം പ്രശ്നങ്ങളൊക്കെയാണ്.
ഈ ഒരു പ്രായക്കാരായ ആളുകളിൽ കൂടുതൽ കണ്ടുവരുന്നത്.. അതുപോലെതന്നെ മധ്യവയസ്കരായ പ്രായമുള്ള ആളുകളിൽ കൂടുതലും അവർ പ്രശ്നവുമായി ഡോക്ടറെ കാണാൻ പോകുമ്പോൾ പറയുന്നത് അവർക്ക് തേയ്മാനം ഉണ്ട് എന്നുള്ളതാണ് അതായത് ഓസ്റ്റിയോ ആർത്രൈറ്റിസ്.. നമ്മളെല്ലാവരും എന്താണ് ഈ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നുള്ളത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.. നമ്മുടെ എല്ലുകളുടെ അറ്റത്തുള്ള തരുണാസ്തി.
അല്ലെങ്കിൽ കാർട്ടിലേജ്ന്റെ തെന്നിങ്ങിനിയാണ് നമ്മൾ ഇത്തരത്തിൽ പറയുന്നത്.. ഇത് സംഭവിക്കുന്നത് പ്രായം കൂടുന്നത് കൊണ്ടാവാം.. അതല്ലെങ്കിലും ഒരുപാട് ഉപയോഗിക്കുന്നത് ആവാം.. അതല്ലെങ്കിൽ ജനിറ്റിക് പരമായിട്ടും വരാറുണ്ട്.. അതായത് നമ്മുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ അച്ഛനും അമ്മയ്ക്കും ഒക്കെ പാരമ്പര്യമായിട്ടുണ്ടെങ്കിൽ അത് നമുക്കും വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/TxaDBGvXr-A