ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് തുളസി എന്ന് പറയുന്നത്.. നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ആചാര്യന്മാർ പറയുന്നത് തുളസി എന്ന ചെടിക്ക് പരമ പവിത്രമായ സ്ഥാനമാണ് സസ്യങ്ങളിൽ വെച്ച് നൽകിയിട്ടുള്ളത് എന്നാണ്..അതായത് ദൈവിക തുല്യമാണ് തുളസി എന്നു പറയുന്നത്.. ദേവി ഭാഗവതം പത്മപുരാണം എന്നിങ്ങനെ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും ഈ തുളസിയുടെ മാഹാത്മത്തെക്കുറിച്ച് വർണ്ണിക്കുന്നുണ്ട്.. തുളസിച്ചെടി മാത്രമല്ല.
തുളസിയുടെ ചുവട്ടിൽ ഉള്ള മണ്ണ് പോലും പുണ്യമായിട്ടാണ് അല്ലെങ്കിൽ ദിവ്യമായിട്ടാണ് കരുതുന്നത്.. പൂജകളിലും അർച്ചനകളിലും എല്ലാം ഒഴിവാക്കാൻ പറ്റാത്ത ഒരു പുഷ്പമാണ് തുളസി എന്നു പറയുന്നത്.. വിഷ്ണു ഭഗവാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകിയിട്ടുള്ള ഒരു സസ്യമാണ് തുളസി എന്ന് പറയുന്നത്.. വിഷ്ണു പൂജകളിലും അതുപോലെ ദേവി പൂജകളിലും തുളസി സമർപ്പിച്ച പ്രാർത്ഥിച്ചാൽ തുളസി അർച്ചന നടത്തി പ്രാർത്ഥിച്ചാൽ.
ഫലപ്രാപ്തി ഉടൻ ഉണ്ടാകും എന്നാണ് പറയുന്നത്.. നമ്മൾ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ പോകുന്ന സമയത്ത് അത് ദേവി സങ്കല്പം ക്ഷേത്രങ്ങളിലാണെങ്കിലും അതുപോലെ മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ആണെങ്കിലും തുളസി പ്രസാദത്തിൽ നമുക്ക് ലഭിക്കുന്നത് നിങ്ങൾ അനുഗ്രഹിക്കപ്പെട്ടതിന് തുല്യമാണ്.. നിങ്ങൾ ആ ഒരു തുളസി വീട്ടിൽ കൊണ്ടുവന്ന് ചില കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ വീട്ടിൽ ഐശ്വര്യവും.
സമ്പത്തും സമൃദ്ധിയും എല്ലാം കൊണ്ടുവരുന്നതാണ്.. നിങ്ങളുടെ വീട്ടിലുള്ള ദോഷങ്ങളെല്ലാം മാറി കിട്ടാൻ വേണ്ടി അതുപോലെ ശത്രു ദോഷങ്ങൾ ഉണ്ടെങ്കിൽ അത് മാറാൻ നിങ്ങളുടെ വീട്ടിലുള്ള അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ബാധിച്ചിരിക്കുന്ന നെഗറ്റീവ് ഊർജ്ജങ്ങളെല്ലാം മാറാൻ നിങ്ങളുടെ ജീവിതത്തിലേക്ക് സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കടന്നു വരാൻ ക്ഷേത്രങ്ങളിൽ നിന്നും തുളസിയില വീട്ടിലേക്ക് കൊണ്ടുവരിക.. അതിനുശേഷം നിങ്ങളുടെ പൂജാമുറിയിൽ കൊണ്ടു വയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…