November 30, 2023

ഭാവിയിൽ നിങ്ങൾക്ക് ഹാർട്ടറ്റാക്ക് സാധ്യതകൾ ഉണ്ടാകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഹാർട്ടറ്റാക്ക് എന്നാൽ എന്താണ് എന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ലക്ഷണങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം.. എല്ലാവർക്കും അറിയാം നമ്മുടെ ഹൃദയം എന്നു പറയുന്നത് ഒരു പമ്പാണ് അതുകൊണ്ട് തന്നെ ഇത് നിർമ്മിച്ചിരിക്കുന്നത് കുറെയധികം പേശികൾ കൊണ്ടാണ്.. ഈയൊരു പേശികൾ നമ്മുടെ ജനനം മുതൽ.

   

അതായത് നമ്മൾ അമ്മയുടെ വയറ്റിൽ ജന്മം കൊള്ളുന്നത് മുതൽ പിന്നീട് നമ്മുടെ മരണംവരെയും ഇത് പ്രവർത്തിച്ചുകൊണ്ടിരിക്കും എന്നുള്ളതാണ്.. ഇത് ആരോഗ്യപരമായി അല്ലെങ്കിൽ നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ നല്ല പോഷക ആഹാരങ്ങളും അതുപോലെ നല്ല ഓക്സിജനും ഒക്കെ ലഭിക്കേണ്ടതാണ്..

എങ്കിൽ മാത്രമേ നമ്മുടെ ഹൃദയം നിർത്താതെ ആരോഗ്യപൂർണമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയുള്ളൂ.. അതുപോലെ ഹൃദയത്തിലേക്ക് ഈ പ്രാണ്യം ലഭിക്കുന്നത് ഹൃദയത്തിനകത്തുള്ള 2 രക്തധമനികൾ വഴിയാണ്.. അതായത് ഇതിനെ പറയുന്ന പേര് കൊറോണറി ആര്‍ട്ടറീസ് എന്നാണ്.. അതുപോലെ ഇവയുടെ സ്ഥാനത്തെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ ഹൃദയത്തിൻറെ പേശികളുടെ പുറത്താണ് ഇവ സ്ഥിതി ചെയ്യുന്നത്.. പിന്നീട്.

ഈ രക്തക്കുഴലുകൾക്കുള്ളിൽ എന്തെങ്കിലും തടസ്സം അതായത് ബ്ലോക്കുകൾ വന്ന് ഇത് അടഞ്ഞു പോവുകയാണെങ്കിൽ നമ്മുടെ ഹൃദയത്തിൻറെ പേശികൾക്ക് ആവശ്യത്തിനുള്ള ഓക്സിജനും അതുപോലെതന്നെ പോഷക ഘടകങ്ങളും ലഭിക്കാതെ വരുന്ന ഒരു അവസ്ഥയാണ് പൊതുവേ നമ്മൾ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത്.. ഇപ്പോൾ ഹാർട്ട് അറ്റാക്ക് വരുന്നത് എങ്ങനെയാണെന്ന് നമ്മൾ മനസ്സിലാക്കി ഇനി നമുക്ക് അറിയേണ്ടത് ഇത് എന്തുകൊണ്ടാണ് വരുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. ഒരു വ്യക്തിക്ക് പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ രക്തക്കുഴലുകൾക്കുള്ളിൽ സ്വാഭാവികമായിട്ടും കൊളസ്ട്രോള് അടിഞ്ഞുകൂടാൻ സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *