ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പണ്ടൊക്കെ ആളുകൾ പെട്ടെന്നൊന്ന് വീണാൽ പോലും അത്ര വേഗത്തിൽ ഒന്നും അവരുടെ എല്ലുകൾക്ക് തകരാറുകൾ സംഭവിക്കില്ലായിരുന്നു.. എന്നാൽ ഇന്നത്തെ ഒരു അവസ്ഥ അങ്ങനെയല്ല ഒരുപാട് ആളുകളിൽ കാണാറുണ്ട് അതായത് വീഴാൻ വേണ്ടി പോകുമ്പോൾ വെറുതെ ഒന്ന് കൈ കുത്തിയാൽ പോലും അവിടെ എല്ലുകൾ പൊട്ടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്..
ഈ ഒരു അവസ്ഥയെയാണ് നമ്മൾ ഓസ്റ്റിയോ പോറോസിസ് എന്ന് പറയുന്നത്.. അപ്പോൾ നമുക്ക് എന്താണ് ഈ ഓസ്റ്റിയോ പോറോസിസ് എന്നും ഇത് എന്തുകൊണ്ടെല്ലാമാണ് വരുന്നത് എന്നും അതുപോലെ നമുക്ക് ഈ ഒരു പ്രശ്നം വരാതിരിക്കാൻ ജീവിതരീതിയിലും ഭക്ഷണരീതികളിലും ഒക്കെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതായത് നമ്മുടെ ശരീരത്തിലെ എല്ലുകൾ.
കൂടുതൽ ബലമില്ലാതെ കട്ടിയില്ലാതെ ആരോഗ്യം ഇല്ലാതെ പെട്ടെന്ന് പൊട്ടുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ്.. ഇത് പ്രായവ്യത്യാസം ഇല്ലാതെ സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും ഒക്കെ കൊണ്ടുവരാറുണ്ട്.. അതുപോലെ ഏറ്റവും പ്രധാനമായിട്ട് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ കൂടുതലായി കണ്ടു വരാറുണ്ട്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിന് കൂടുതൽ ബലം നൽകുന്നത് അല്ലെങ്കിൽ.
ഒരു ഘടന നൽകുന്നത് നമ്മുടെ എല്ലുകൾ തന്നെയാണ്.. അതുമാത്രമല്ല നമ്മുടെ ശരീരത്തിന്റെ ഓരോ പ്രവർത്തനങ്ങൾക്ക് ഇത് വളരെയധികം സഹായിക്കുന്നുണ്ട്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ എല്ലുകൾ ഉണ്ടാക്കിയിരിക്കുന്നത് കാൽസ്യം അതുപോലെ ഫോസ്ഫറേറ്റ് തുടങ്ങിയ ധാതുക്കൾ കൊണ്ടാണ്.. ഇതെങ്ങനെയാണ് നമ്മുടെ എല്ലുകളിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….