ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ജൂലൈ 6 , 2021 ലെ മലയാള മനോരമ പത്രത്തിൻറെ ഫ്രണ്ട് പേജിൽ വന്ന ഒരു വാർത്തയാണ് ക്യാൻസറിനെ തോൽപ്പിച്ച് ജാസ്മിൻ സുഗന്ധ.. അതായത് ജാസ്മിൻ എന്ന പേരുള്ള സി എ ബ്രസ്റ്റ് ഉണ്ടായിരുന്ന ഒരു പേഷ്യന്റ് ഈയൊരു രോഗിക്ക് അവരുടെ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് എല്ലാം ഈ ക്യാൻസർ സ്പ്രെഡ് ചെയ്തിരുന്നു.. എന്നാലും പുതിയ രീതിയിലുള്ള.
ഒരു ചികിത്സ അതിന് ഇമ്മ്യൂണോ തെറാപ്പി എന്നാണ് പേര്.. കീമോയുടെ ഒപ്പം തന്നെ ഇമ്മ്യൂണോ തെറാപ്പി എന്നുള്ള ചികിത്സകൊണ്ട് സ്റ്റേജ് ഫോറിലായിരുന്ന ഒരു ക്യാൻസറിനെ പൂർണമായും സുഖപ്പെടുത്തി ഈയൊരു സ്ത്രീക്ക് അവരുടെ ജീവിതത്തിലേക്ക് പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ കഴിഞ്ഞു എന്നുള്ളതാണ് അത്ഭുതകരമായിട്ടുള്ള എല്ലാവർക്കും പ്രതീക്ഷകൾ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു വാർത്ത.. നമുക്കറിയാം ക്യാൻസർ.
എന്നു പറയുന്ന അസുഖം എല്ലാവർക്കും വളരെയധികം ഭീതി ഉണർത്തുന്ന ഒരു വാക്ക് തന്നെയാണ്.. ആ ഒരു വാക്ക് കേൾക്കുന്നത് പോലും നമുക്ക് പേടിയാണ്.. അപ്പോൾ നമുക്ക് ഈ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം അതുപോലെതന്നെ ഇതിനെ പ്രതിരോധിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെ ചെയ്യാം.. അതുപോലെ ഈ ഒരു രോഗം നമ്മളെ ബാധിച്ചു കഴിഞ്ഞാൽ അതിനുവേണ്ട.
ചികിത്സാ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്.. ഇന്ന് മെഡിസിൻ രംഗത്ത് ഇതിനായിട്ട് നിലവിൽ വന്ന പുതിയതായിട്ടുള്ള ചികിത്സാരീതികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.. ക്യാൻസർ എന്ന് പറയുന്നതും മറ്റൊന്നുമല്ല നമ്മുടെ ശരീരത്തിലെ ഒരു കോശത്തിന് അല്ലെങ്കിൽ കുറച്ചു കോശങ്ങൾക്ക് പ്രാന്ത് പിടിച്ച് അനിയന്ത്രിതമായി പെരുകുന്ന ഒരു അവസ്ഥയാണ്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….