ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണഗതിയിൽ നമ്മുടെ തള്ളവിരലിന്റെ ഒരുഭാഗത്ത് മാത്രം ഉണ്ടാകുന്ന വേദന അല്ലെങ്കിൽ കൈകൾ മടക്കുമ്പോൾ ഒക്കെ വേദനകൾ അനുഭവപ്പെടുന്നത് സംബന്ധിച്ച നമ്മൾ ഡോക്ടറെ കാണാൻ വേണ്ടി പോയാൽ ഡോക്ടർ സാദാരണ യൂറിക് ആസിഡ് ആദ്യം തന്നെ പരിശോധിക്കാനാണ് പറയുക.. നമ്മുടെ രക്തത്തിൽ യൂറിക്കാസിഡ് അളവ് എന്ന് പറയുന്നത്.
6.5 നു മുകളിലാണെങ്കിൽ നമ്മൾ ഹൈപ്പർ യുറീസീമിയ എന്നുള്ള ഒരു കണ്ടീഷനിലേക്ക് എത്തി എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്.. ഈ അവസ്ഥ പിന്നീട് ക്രമേണ ക്രിസ്റ്റൽ ഫോർമേഷൻ ഉണ്ടാക്കുകയും ഇങ്ങനെ ഉണ്ടാകുന്ന ക്രിസ്റ്റലുകൾ നമ്മുടെ ശരീരത്തിലെ ജോയിന്റുകളുടെ ഭാഗത്ത് അടിഞ്ഞു കൂടുകയും അവിടെനിന്നും അത് ഗൗട്ടി ആർത്രൈറ്റിസ് എന്ന് പറയുന്ന ഒരു കണ്ടീഷനിലേക്ക് നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യാം..
അപ്പോൾ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിച്ചതുകൊണ്ടാണ് നമുക്ക് ഗൗട്ടി ആർത്രൈറ്റിസ് വരുന്നത് എന്ന് നമുക്ക് പറയാൻ കഴിയും.. ഏതു വിഭാഗത്തിൽപ്പെട്ട ഡോക്ടർ ആണെങ്കിലും പരിശോധന നടത്തിയ ശേഷം മരുന്നുകളോടൊപ്പം ഡയറ്റിംഗ് മാനേജ്മെന്റിനെ കുറിച്ച് വളരെയധികം സംസാരിക്കാറുണ്ട്.. ഒരുപക്ഷേ ഡയറ്റിൽ കൂടി നമുക്ക് കൂടുതൽ നിയന്ത്രിക്കാൻ കഴിയുന്ന അസുഖങ്ങളിൽ ഒന്നാണ് ഗൗട്ടി ആർത്രൈറ്റിസ്.
എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് ഈ ഒരു രോഗത്തിന് ഡയറ്റ് ഏറ്റവും നല്ലതാണ് എന്ന് പറയാൻ കാരണം.. പൊതുവേ പ്രോട്ടീൻ എന്നുള്ള ഘടകം കൊണ്ടാണ് യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നത് എന്ന് പറയാറുണ്ട്.. അതുകൊണ്ടുതന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ പാടില്ല എന്നും പറയാറുണ്ട്.. എന്നാൽ ഇത് തികച്ചും തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന ഒരു സ്റ്റേറ്റ്മെൻറ് ആണ്.. പ്രോട്ടീൻ അല്ല മറിച്ച് പ്രോട്ടീൻ അകത്തുള്ള പ്യൂറിൻ എന്ന് പറയുന്ന ഒരു അമിനോ ആസിഡാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….