December 1, 2023

അസിഡിറ്റി ഉണ്ടാക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട കാരണങ്ങളെ തിരിച്ചറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ ഇടയിൽ പല ആളുകളും കണ്ടുവരുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ആമാശയ സംബന്ധമായ രോഗങ്ങളെന്നു പറയുന്നത്.. അത് പല രീതിയിലാണ് കാണാറുള്ളത്.. ചിലർക്ക് വയറിൻറെ ഉള്ളിൽ എരിച്ചിൽ അനുഭവപ്പെടാം അതുപോലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ… മറ്റു ചിലർക്ക് ആണെങ്കിൽ വയറ് വേദന അൾസർ സംബന്ധമായ ബുദ്ധിമുട്ടുകൾ.

   

ഗ്യാസ് ട്രബിൾ ഇവയെല്ലാം കുട്ടികൾ മുതൽ പല പ്രായക്കാരിലും കാണാറുണ്ട്.. പക്ഷേ നമ്മൾ വേണ്ടത്ര പ്രാധാന്യം നൽകാത്ത ഒരു കൂട്ടം രോഗങ്ങളാണ് ഇവയെല്ലാം കാരണം നമുക്ക് വീട്ടിൽ തന്നെ ഒറ്റമൂലികൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നവരാണ് നമ്മളെല്ലാവരും..

ഇത്തരം പ്രശ്നങ്ങൾ എല്ലാം ഹോസ്പിറ്റലിൽ പോകാതെ വീട്ടിലിരുന്നു കൊണ്ട് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ പല കോംപ്ലിക്കേഷനും പിന്നീട് വരാറുണ്ട്.. അപ്പോൾ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ എന്താണ് അസിഡിറ്റി എന്നും ഇത് മാനേജ് ചെയ്യാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്ന് നമുക്ക് നോക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ വായിൻ്റെ ഉള്ളിലെ ഉമിനീരുമായി നല്ലപോലെ മിക്സ് ചെയ്യും അത് നമ്മൾ ചവയ്ക്കുന്നതിന്റെ.

ഭാഗമായിട്ടാണ്.. അത് പിന്നീട് അന്നനാളത്തിലേക്ക് എത്തും അവിടെനിന്ന് താഴേക്ക് ആമാശയത്തിലേക്ക് എത്തുന്നു.. ആമാശയത്തിലെ ഒരു ചില ഗ്രന്ഥികളുണ്ട്.. ഇവ ഉല്പാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മിക്സ് ചെയ്യും അങ്ങനെയാണ് ദഹനപ്രക്രിയകൾ നടക്കാറുള്ളത്.. എന്നാൽ ചില ആളുകളിൽ മാത്രം ഈ ഒരു ഹൈഡ്രോക്ലോറിക് ആസിഡ് വളരെ കൂടുതലായി നിൽക്കുന്നത് കാണാം.. ഇത്തരത്തിൽ ഉള്ള ആളുകൾക്കാണ് നെഞ്ചരിച്ചിട്ടുള്ള ബുദ്ധിമുട്ടുകൾ കാണാറുള്ളത്.. ഇനി നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഈ ഒരു അസിഡിറ്റി ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/Bzk0_S7kNC8

Leave a Reply

Your email address will not be published. Required fields are marked *