ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രമേഹവും സ്ത്രീകളും എന്നുള്ള ഒരു വിഷയമാണ് സംസാരിക്കുന്നത്.. പൊതുവേ സ്ത്രീകളുടെ ഒരു പ്രത്യേകത എടുത്താൽ അവർ സ്വന്തം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാത്ത ആളുകളാണ്.. അതായത് അവർ ശ്രദ്ധ കൊടുക്കുന്നത് മുഴുവൻ അവരുടെ കുടുംബത്തിന്റെ കാര്യങ്ങളിൽ അല്ലെങ്കിൽ അവരുടെ മക്കളുടെ കാര്യങ്ങളിൽ.
എല്ലാം ശ്രദ്ധ കൂടുതൽ കൊടുത്തിട്ട് മാത്രമേ അവരുടെ കാര്യങ്ങളിൽ അല്ലെങ്കിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാറുള്ളൂ എന്നുള്ളതാണ് വാസ്തവം.. അതുകൊണ്ടുതന്നെ പലപ്പോഴും ശരീരം കാണിച്ചു തരുന്ന പല രോഗലക്ഷണങ്ങളും അവർ മറച്ചു വയ്ക്കാറുണ്ട് അല്ലെങ്കിൽ നിസ്സാരമായി തള്ളിക്കളയാറുണ്ട്.. അതുപോലെ ഇത്തരം ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ അത് വീട്ടിൽ പറയുകയാണെങ്കിൽ അത് മറ്റുള്ളവർ ഗൗരവമായി എടുക്കാതെ വരാറുണ്ട്..
ഇതുമൂലം ഒക്കെ തന്നെ ആശുപത്രികളിൽ എത്താനും വൈകാറുണ്ട്.. ഇത്തരത്തിലുള്ള പല പ്രത്യേകതകളും എന്നാൽ ഇന്ന് സ്ത്രീകൾ വളരെയധികം ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്.. അതായത് പല രോഗലക്ഷണങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും നല്ല അവബോധം അവർക്കുണ്ട്.. അതുപോലെതന്നെ മെഡിക്കൽ രംഗത്ത് ഒരുപാട് സ്ത്രീകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.. എന്നൊക്കെ പറഞ്ഞാലും സ്ത്രീകൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ.
വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നുള്ളത് തന്നെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്.. അതുപോലെ പ്രമേഹത്തിന്റെ കാര്യത്തിലും ഏറെക്കുറെ അത് വളരെ ശരിയാണ്.. പൊതുവേ സ്ത്രീകൾ ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല അതായത് വീട്ടിൽ അമ്മമാരൊക്കെ ആണെങ്കിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ അത് എല്ലാവരും കഴിച്ചു കഴിഞ്ഞ് ബാക്കി വരികയാണെങ്കിൽ അത് ചിലപ്പോൾ ഒരു ദിവസം കഴിഞ്ഞതാണെങ്കിൽ പോലും അവ വേസ്റ്റ് ആക്കണ്ട എന്ന് കരുതി കഴിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….