ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് പേര് ബാധിക്കുന്ന ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമ എന്ന് പറയുന്നത്.. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് ചുമ ഒരു രോഗമല്ല അതൊരു രോഗലക്ഷണം മാത്രമാണ്.. നമ്മുടെ ശ്വാസകോശത്തിന്റെ ഒരു സംരക്ഷണ സംവിധാനമാണ് ചുമ എന്ന് പറയുന്നത്.. അതായത് അഴുക്കുകളും പൊടിപടലങ്ങളും എല്ലാം നമ്മുടെ ശ്വാസകോശത്തിന്റെ.
അകത്ത് കയറുമ്പോൾ അതിനെ തള്ളി പുറത്താക്കാൻ വേണ്ടി നമ്മുടെ ശരീരം തന്നെ ചെയ്യുന്ന ഒരു പ്രക്രിയയാണ് ചുമ എന്ന് പറയുന്നത്.. പക്ഷേ ചുമ വിട്ടുമാറാതെ നിൽക്കുമ്പോൾ അതായത് രണ്ടുമാസം അല്ലെങ്കിൽ മൂന്നുമാസം ഒക്കെ ചുമ ഇങ്ങനെ നീണ്ടുനിൽക്കുമ്പോൾ ആണ് നമ്മൾ അതിനെ സ്ഥായിയായ ചുമ എന്ന് പറയുന്നത്.. ആദ്യമായി ഇത് വിട്ടുമാറാതെ നിൽക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് അല്ലെങ്കിൽ പരിശോധിക്കേണ്ടതാണ്.
ഇത് ഇൻഫെക്ഷൻ മൂലമാണോ എന്നുള്ളത്.. അപ്പോ ഇൻഫെക്ഷൻ ആണോ എന്ന് അറിയാൻ വേണ്ടി നിങ്ങൾ കാണിക്കുന്ന ഡോക്ടർ ചിലപ്പോൾ നിങ്ങളുടെ എക്സ്-റേ എടുത്തു നോക്കാം.. അതല്ലെങ്കിലു ബ്ലഡ് ഒക്കെ ഒന്ന് പരിശോധിച്ചു നോക്കാം.. അതുപോലെ നിങ്ങളുടെ കഫം ഉണ്ടെങ്കില് അത് പരിശോധിച്ചു നോക്കാം.. അങ്ങനെ ഇതെല്ലാം പരിശോധിച്ചു നിങ്ങൾക്ക് ഇൻഫെക്ഷൻ വല്ലതും ഉണ്ടോ എന്നുള്ളത് ആദ്യം മനസ്സിലാക്കണം.. ഇൻഫെക്ഷൻ.
ഒന്നുമില്ലെങ്കിലും പലരും പല മരുന്നുകളും കഴിക്കുന്നതായിരിക്കും.. അപ്പോൾ ചില മരുന്നുകൾ തന്നെ നിങ്ങൾക്ക് ചുമ ഉണ്ടാക്കാൻ സാധ്യതയുണ്ട്.. അപ്പോൾ ഇൻഫെക്ഷൻ കൊണ്ടല്ല എന്ന് മനസ്സിലാക്കുമ്പോൾ പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ടത് ഏതെങ്കിലും മരുന്നുകൾ കൊണ്ടാണോ ഇത്തരത്തിൽ ഉണ്ടാകുന്നത് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/jN1cLhurbaU