ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് അതായത് സ്ത്രീകളിൽ വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ബ്രസ്റ്റ് ക്യാൻസർ എന്ന് പറയുന്നത്.. അതുപോലെ ഒരു കാര്യം കൂടി പറയാം ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല മറിച്ച് പുരുഷന്മാരിലും കണ്ടു വരാറുണ്ട്.. ഒരു അറിവ് പലർക്കും അറിയില്ല.. അതുപോലെതന്നെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം എന്നു പറയുന്നത്.
ഇത് ചെറിയ പ്രായത്തിലുള്ള ആളുകളിൽ പോലും കണ്ടുവരുന്നു എന്നുള്ളതാണ്.. അമേരിക്കയിലുള്ള പഠനങ്ങൾ പറയുന്നത് സ്ത്രീകളിൽ ബ്രസ്റ്റ് കാൻസർ വരുന്നതിനുള്ള പ്രായം 62 ആണ് എന്നുള്ളതാണ്.. പക്ഷേ നമ്മുടെ ഇന്ത്യയിൽ എടുത്തു നോക്കുകയാണെങ്കിൽ അത് 46 വയസ്സാണ്.. അതായത് ഏകദേശം 16 വയസ്സ് മുണ്ട് തന്നെ ഈ രോഗം നമ്മളെ ബാധിക്കുന്നു എന്നുള്ളതാണ്.. അതുപോലെതന്നെ ഈയൊരു രോഗത്തെയും രോഗ സാധ്യതകളെയും.
നേരത്തെ തിരിച്ചറിയുന്നില്ല എന്നുള്ളതാണ് മറ്റൊരു പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ ആ ഒരു പ്രശ്നം ക്യാൻസറിന്റെ അവസാന സ്റ്റേജുകളിൽ കൊണ്ടുവന്ന് എത്തിക്കുന്നു.. ഈ ഒരു അസുഖത്തിന് ആയിട്ടുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇന്ന് എല്ലാ ഹോസ്പിറ്റലുകളിലും ലഭ്യമാണ്.. ഇത് തുടക്കത്തിലെ തന്നെ നമ്മൾ കണ്ടുപിടിക്കുകയാണ് എങ്കിൽ ഈ ഒരു അസുഖം നമുക്ക് പൂർണ്ണമായും തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
എന്നാൽ ഇത് വളരെ വൈകി കണ്ടെത്തുമ്പോൾ അതിന്റെ കോംപ്ലിക്കേഷൻസ് കൂടുന്നു മാത്രമല്ല മരണ സാധ്യതകൾ വരെ ഉണ്ടാകുന്നു.. അതുമാത്രമല്ല ഈ ഒരു രോഗത്തിന് ഒരിക്കൽ ചികിത്സ എടുത്താലും പിന്നീടും ഈ ഒരു രോഗം വരുന്നതായിട്ട് കാണുന്നുണ്ട്.. ബ്രസ്റ്റ് എടുത്തു കളഞ്ഞവരിൽ പോലും വീണ്ടും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്യാൻസർ ബാധിക്കുന്നത് കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….