ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒക്ടോബർ 29 എല്ലാ വർഷവും ലോക സ്ട്രോക്ക് ദിനമായി ആചരിക്കപ്പെടുന്നുണ്ട്.. മസ്തിഷ്ക ത്തിലേക്കുള്ള രക്ത കുഴലുകളിൽ രക്തം കട്ടപിടിക്കുക അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്നത് കൊണ്ടാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക ആഘാതം സംഭവിക്കുന്നത്.. സ്ട്രോക്ക് പൊതുവേ രണ്ട് തരത്തിൽ സംഭവിക്കാം..
നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും തന്മൂലം അതിലൂടെയുള്ള രക്തപ്രവാഹം കുറയുകയും തലച്ചോറിലെ കോശങ്ങൾക്ക് ക്ഷതം സംഭവിക്കുകയും ചെയ്യുന്നതുകൊണ്ട് ഉണ്ടാവുന്ന സ്ട്രോക്കിനെ ആണ് നമ്മൾ എസ്ക്കീമിക്ക് സ്ട്രോക്ക് എന്ന് വിളിക്കുന്നത്.. ഇതാണ് ആളുകളിൽ ഏറ്റവും കൂടുതൽ സാധാരണയായി കണ്ടുവരുന്ന ഒരു സ്ട്രോക്ക്.. രണ്ടാമത്തേത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ.
പൊട്ടി അതിൽനിന്നും രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാവുന്ന സ്ട്രോക്കിനെ നമ്മൾ ഹെമറേജിക് സ്ട്രോക്ക് എന്ന് പറയുന്നു.. ക്ഷതം സംഭവിച്ചാൽ തലച്ചോറിലെ കോശങ്ങൾ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നതുകൊണ്ടാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.
എന്തെല്ലാമാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ അതായത് ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോകാം അഥവാ പക്ഷാഘാതം സംഭവിക്കാം.. കൈകൾക്ക് അല്ലെങ്കിൽ കാലുകൾക്ക് പെട്ടെന്നുണ്ടാകുന്ന തളർച്ച അല്ലെങ്കിൽ മരവിപ്പ് അതുപോലെ മുഖത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തളർന്നുപോവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….