ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം കാരണം സർജറിക്ക് ഒരുങ്ങുന്ന രോഗികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. വെരിക്കോസ് വെയിൻ ഉണ്ടെങ്കില് പ്രധാനമായിട്ടും കണ്ടുവരുന്ന 6 ലക്ഷണങ്ങളുണ്ട്.. അതുപോലെ വെരിക്കോസ് വെയിനിന്റെ അല്ലാത്ത 6 ലക്ഷണങ്ങളുമുണ്ട്..
പ്രധാനമായിട്ടും വെരിക്കോസ് വെയിന്റെ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ കുറെ നേരം നിൽക്കുമ്പോൾ കാലുകൾക്കുണ്ടാകുന്ന വേദന.. അതുപോലെതന്നെ കാലുകളിൽ കണ്ടുവരുന്ന നീർക്കെട്ട്.. അതുപോലെ കാലുകളുടെ തൊലികളിൽ വരുന്ന കറുപ്പ് നിറം.. തൊലികളിൽ അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുക അതുപോലെ ബ്ലീഡിങ് ഉണ്ടാവുക.. അതുപോലെ ആ ഭാഗങ്ങളിൽ വ്രണങ്ങൾ ഉണ്ടാവുക.. ഇത്തരത്തിൽ.
വ്രണങ്ങൾ ഉണ്ടാകുമ്പോൾ അത് ഉണങ്ങാതെ മാസങ്ങളോളം ഇരിക്കും..മാത്രമല്ല അത് വീണ്ടും വീണ്ടും വരുന്നതും കാണാം ഇതിനെയാണ് നമ്മൾ വെരിക്കോസ് വെയിൻ യഥാർത്ഥ ലക്ഷണങ്ങൾ എന്ന് പറയുന്നത്.. ചില രോഗികൾക്ക് സ്റ്റെപ്പുകൾ കയറാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവും അതുപോലെതന്നെ കാൽമുട്ടുകൾ മടക്കാനുള്ള ബുദ്ധിമുട്ടുണ്ടാവും.. അതുപോലെതന്നെ കുറച്ച് കഴിയുമ്പോൾ ഉണ്ടാകുന്ന നടുവേദന.. അതുപോലെ.
കിടക്കുമ്പോൾ രാത്രിയിലെ കാലുവേദന അധികഠിനമായ കൂടും.. പകല് ആദ്യത്തെ സ്റ്റെപ്പുകൾ വയ്ക്കാൻ ആയിട്ടുള്ള ബുദ്ധിമുട്ട് പക്ഷേ കുറച്ചു ദൂരം നടന്നു കഴിഞ്ഞാൽ ഈ വേദനകൾ മാറുന്നതും കാണാം.. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉള്ള രോഗികൾ അതുപോലെ കാലുകളിൽ ചെറിയ വെരിക്കോസ് വെയിൻ ഉണ്ടെങ്കിലും സർജറി ചെയ്തിട്ടോ അല്ലെങ്കിൽ മറ്റ് ചികിത്സകൾ എടുത്തിട്ട് കാര്യമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….