November 29, 2023

നമ്മുടെ ഭക്ഷണരീതികളിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ പ്രമേഹം ഈസിയായി നിയന്ത്രിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഭക്ഷണവും പ്രമേഹവും തമ്മിലുള്ള ബന്ധം എന്താണ്.. ഷുഗർ നിയന്ത്രിക്കാനായിട്ട് ഏതുതരം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.. രക്തത്തിൽ ഗ്ലൂക്കോസ് കൂടുന്നത് ആണ് പ്രമേഹം അതിനാൽ ഗ്ലൂക്കോസ് കുറഞ്ഞ ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കേണ്ടത്.. പക്ഷേ പ്രമേഹത്തിന്റെ മരുന്നുകൾ എടുക്കുമ്പോൾ ഷുഗർ കുറഞ്ഞു ബോധക്ഷയം ഉണ്ടാവുന്നത് തടയാൻ.

   

അന്നജവും ഗ്ലൂക്കോസും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക.. യഥാർത്ഥത്തിൽ മരുന്നിനും ഭക്ഷണത്തിനും ഇടയിൽപ്പെട്ട് വളരെയധികം കഷ്ടപ്പെടുകയാണ് പ്രമേഹ രോഗികൾ.. എന്താണ് ഇതിനുള്ള പരിഹാരങ്ങൾ.. പ്രമേഹത്തിന് വേണ്ടിയുള്ള ഡയറ്റിനെ കുറിച്ച് അല്ലെങ്കിൽ പ്രമേഹം എങ്ങനെ ചികിത്സിക്കണം എന്നറിയണം അതിനുമുമ്പ് എന്താണ് പ്രമേഹം അതുപോലെ എന്തുകൊണ്ടാണ് ഷുഗർ ലെവൽ ശരീരത്തിൽ കൂടുന്നത്.

എന്നുള്ളതിനെ കുറിച്ച് ആദ്യം മനസ്സിലാക്കണം.. ശരിക്കും പറഞ്ഞാൽ രണ്ട് ടൈപ്പ് ആണ് പ്രമേഹം ഉള്ളത് അതായത് ആദ്യത്തെ ടൈപ്പ് വൺ പ്രമേഹം.. ഈ ടൈപ്പ് വൺ പ്രമേഹത്തിലാണ് ഇൻസുലിൻ കുറവ് വരുന്നത്.. അവർക്കാണ് ഇൻസുലിൻ വേണ്ടത്.. അവർക്ക് ഇതിനായി യാതൊരു മരുന്നുകളും കഴിച്ചിട്ട് കാര്യമില്ല അവർക്ക് ഈ പറയുന്ന ഇൻസുലിൻ എടുത്തേ പറ്റൂള്ളു.. അടുത്തത് ടൈപ്പ് ടു പ്രമേഹമാണ്.. ഈയൊരു പ്രമേഹത്തിലെ.

ഇൻസുലിൻ കുറവില്ല മറിച്ച് ശരീരത്തിൽ ഇൻസുലിൻ ലെവൽ വളരെ കൂടുതലായിരിക്കും.. നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ആവശ്യത്തിലധികം ഉല്പാദിപ്പിക്കുന്നതുമൂലം വരുന്നതാണ്.. അതായത് ഇൻസുലിൻ റെസിസ്റ്റന്റ് ആണ് ഇൻസുലിൻ വർക്ക് ചെയ്യാത്ത അവസ്ഥ.. ഇൻസുലിൻ വർക്ക് ചെയ്യാതിരിക്കുമ്പോൾ ശരീരത്തിൽ ഷുഗർ ലെവൽ കൂടുമ്പോൾ നമ്മുടെ പാൻക്രിയാസ് വീണ്ടും ഇൻസുലിൻ ഉത്പാദിപ്പിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *