ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഡിപ്രഷൻ എന്ന ഒരു പ്രശ്നത്തെക്കുറിച്ച് നമുക്ക് നോക്കാം.. പലപ്പോഴും നമ്മൾ ഈ പറയുന്ന ഡിപ്രഷൻ ഉണ്ടാകുന്നതിന് പിന്നിലെ ശരിയായ കാരണങ്ങൾ മനസ്സിലാക്കാതെ തന്നെ അല്ലെങ്കിൽ അതിൻറെ മൂല കാരണങ്ങൾ അറിയാതെ തന്നെ പലപ്പോഴും ട്രീറ്റ്മെന്റുകൾ എടുക്കാറുണ്ട്..
യഥാർത്ഥത്തിൽ പറയുകയാണെങ്കിൽ ഡിപ്രഷൻ എന്നുള്ളത് ഒരിക്കലും ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണം മാത്രമാണ്.. അതുകൊണ്ടുതന്നെ നമ്മൾ രോഗത്തിന് ആണ് ചികിത്സിക്കേണ്ടത് അല്ലാതെ രോഗത്തിന്റെ ലക്ഷണങ്ങളെ അല്ല.. ഇതിനുള്ള ട്രീറ്റ്മെന്റുകൾ എടുക്കുന്നതിനു മുൻപ് ഈ ഒരു ഡിപ്രഷൻ എന്നുള്ള പ്രശ്നം നമുക്ക് എങ്ങനെയാണ് വന്നത് അതിൻറെ മൂല കാരണങ്ങളെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം..
അതിനുശേഷം അവയ്ക്ക് വേണ്ട ട്രീറ്റ്മെന്റുകൾ എടുക്കണം.. ഡിപ്രഷൻ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയുന്നത് സ്ട്രസ്സ് തന്നെയാണ്.. ജനിക്കുന്ന ഒരു കുട്ടി മുതൽ മരണക്കിടക്കയിൽ കിടക്കുന്ന ഒരു വ്യക്തി പോലും ഓരോ തരം സ്ട്രെസ്സിലൂടെ കടന്നു പോകുന്നുണ്ട്.. ഈ പറയുന്ന.
സ്ട്രെസ്സ് ഡിപ്രഷൻ ഉണ്ടാകുന്നതിനു പിന്നിലെ ഒരു അടിസ്ഥാന കാരണമായിട്ട് മാറാറുണ്ട്.. മറ്റൊരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് കാലാവസ്ഥയാണ്.. അതുപോലെ സൂര്യപ്രകാശം ഇല്ലാത്ത സമയത്താണ് ഈ ഡിപ്രഷൻ അളവ് വല്ലാതെ കൂടുന്നത്.. അതുപോലെ പലപ്പോഴും കർക്കടകമാസം അല്ലെങ്കിലും മഴ വർദ്ധിച്ചു പെയ്യുന്ന വരുന്ന ഒരു മാസങ്ങളിലൊക്കെ ഈ ഡിപ്രഷൻ വർദ്ധിക്കുന്നത് കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….