ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന മെറ്റബോളിക് ഡിസോഡർ എന്നുള്ള ഒരു അവസ്ഥയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.. ഏകദേശം 445 മില്യൺ ജനങ്ങളിൽ അധികം ജനങ്ങൾ ലോകത്തിൽ കഷ്ടപ്പെടുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് ജീവിതശൈലി രോഗങ്ങൾ എന്നു വിളിക്കുന്ന പ്രമേഹം അഥവാ ഡയബറ്റീസ് എന്നുള്ളത്..
ഈ ഒരു പ്രമേഹം എന്നുള്ള അസുഖത്തെക്കുറിച്ച് ആളുകൾക്ക് പലതരത്തിലുള്ള മിഥ്യാധാരണകൾ അഥവാ തെറ്റിദ്ധാരണകളും ഉണ്ട്.. അപ്പോൾ നമുക്ക് ആദ്യം ഈ ഒരു രോഗവുമായി ബന്ധപ്പെട്ട മിഥ്യാധാരണകളെ കുറിച്ച് അറിയാം.. അതുപോലെ ഈ ഒരു രോഗം മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് എന്തൊക്കെയാണെന്നും ഇത് എങ്ങനെയൊക്കെ ഒഴിവാക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം..
ഇതിൽ ഏറ്റവും കൂടുതൽ ആളുകൾക്കുള്ള ഒരു തെറ്റിദ്ധാരണ എന്ന് പറയുന്നത് ഡയബറ്റീസ് എന്നുള്ള അസുഖം ഒരിക്കൽ വന്നു കഴിഞ്ഞാൽ അത് പിന്നീട് ഒരിക്കലും മാറില്ല എന്നുള്ളതാണ്.. ഡയബറ്റീസ് പലതരത്തിൽ ഉണ്ട് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടൈപ്പ് ടു ഡയബറ്റീസ് എന്ന് പറയുന്നത്.. അതായത് ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്നത് ഈ പറയുന്ന ഡയബറ്റിസ് ആണ്..
അതായത് ജീവിതത്തിൻറെ മധ്യകാലഘട്ടം ഒക്കെ കഴിഞ്ഞ് പിന്നീട് ബാധിക്കുന്ന ഒരു ഡയബറ്റിസ് ആണ് ഇത്.. ഇത് ടൈപ്പ് വൺ ഡയബറ്റിസ് അതായത് കുട്ടിക്കാലത്ത് നമ്മളെ ബാധിക്കാൻ സാധ്യതയുള്ള ഡയബറ്റിക്സിൽ നിന്ന് വളരെയധികം വ്യത്യാസപ്പെട്ടവയാണ്.. അതുപോലെ ഈയൊരു ടൈപ്പ് വൺ ഡയബറ്റീസ് ഒരിക്കലും നമുക്ക് മാറ്റാൻ കഴിയില്ല എന്നാൽ ടൈപ്പ് ടു ഡയബറ്റിസ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….