ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു വ്യക്തിക്ക് അറ്റാക്ക് വരുന്ന സമയത്ത് ആ ഒരു വ്യക്തിയുടെ രക്തക്കുഴലിന്റെ അകത്ത് കൊളസ്ട്രോൾ അടിഞ്ഞുകൂടി കുറച്ച് ബ്ലോക്ക് ഉണ്ടായിരിക്കും. അതിനുപുറമേ അവിടെ രക്തം കട്ടപിടിച്ച് ആ ഒരു രക്തക്കുഴലുകൾ പൂർണമായും അടഞ്ഞു പോവുകയും ചെയ്യും.. ആ ഒരു സമയത്താണ് ഒരു വ്യക്തിക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്..
ഈ ലേസർ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന സമയത്ത് എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഈ ലേസർ കിരണങ്ങൾ നിങ്ങളുടെ രക്തക്കുഴലിൽ അകത്തുള്ള ക്ലോട്ട് അതായത് രക്തക്കുഴലിന്റെ അകത്ത് അടിഞ്ഞുകൂടിയിരിക്കുന്ന രക്തക്കട്ടകളെ മുഴുവനായിട്ടും നീരാവി ആക്കി മാറ്റിക്കളയുന്നു.. അങ്ങനെ ചെയ്യുമ്പോൾ പിന്നീട് രക്തക്കുഴലിലൂടെ രക്തം സാധാരണ പോലെ ഒഴുകിത്തുടങ്ങും.. അങ്ങനെ പിന്നീട്.
ആ ഭാഗത്ത് അവശേഷിച്ചിരിക്കുന്ന ബ്ലോക്ക് അതായത് കൊളസ്ട്രോൾ അടിഞ്ഞുകൂടി അവശേഷിച്ചിരിക്കുന്ന ബ്ലോക്ക് എല്ലാം മാറ്റി ആ ഒരു ഭാഗത്ത് സ്റ്റണ്ട് ചെയ്യുന്നു.. സാധാരണഗതിയിൽ ഒരു വ്യക്തിക്ക് ഹാർട്ട് അറ്റാക്ക് വരുന്ന സമയത്ത് ആ ഒരു വ്യക്തിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല ചികിത്സ എന്ന് പറയുന്നത് അടഞ്ഞുപോയ രക്തക്കുഴലുകൾ തുറക്കുക എന്നുള്ളതാണ്.. എന്നാൽ ചില രോഗികളെ ഇത് ചെയ്യാനായി കൊണ്ടുപോകുമ്പോൾ.
അവരുടെ രക്തക്കുഴലുകളിൽ നിറയെ രക്തക്കട്ടകൾ ആയിരിക്കും.. അപ്പോൾ ഇത്തരത്തിൽ രക്തക്കുഴലുകളിൽ ഒരുപാട് രക്തക്കട്ടകൾ അടിഞ്ഞുകൂടിയിരിക്കുന്ന ആളുകൾക്ക് അപകടസാധ്യതകൾ എന്ന് പറയുന്നത് വളരെയധികം കൂടുതലായിരിക്കും.. എന്നാൽ ഈ ഒരു ലേസർ ആൻജിയോപ്ലാസ്റ്റി ഉപയോഗിച്ച് കഴിഞ്ഞാൽ ഈ രക്തക്കട്ടകൾ വളരെ സൂക്ഷ്മമായി മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും.. അതിലൂടെ ഇത് മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് ഇല്ലാതാക്കാനും സാധിക്കും… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/WMcBjXvsO_M