ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകത്തെ ഏറ്റവും കൂടുതൽ സംഭവിക്കുന്ന മരണങ്ങളുടെ കണക്കുകൾ എടുക്കുകയാണെങ്കിൽ അതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സ്ട്രോക്ക് അഥവാ പക്ഷാഘാതം ആണ്.. ഇനി ഈ ഒരു അസുഖം വന്ന ആളുകളെ പരിശോധിക്കുകയാണെങ്കിൽ അതിൽ 80 ശതമാനം ആളുകൾക്കും ഏതെങ്കിലും തരത്തിലുള്ള ഒരു അസുഖം പെർമനന്റായി.
അവരുടെ കൂടെ നിലനിൽക്കുന്ന ഒരു അവസ്ഥയാണ് നമ്മൾ കാണാറുള്ളത്.. പക്ഷേ ഇതിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്.. അതായത് ഈ അസുഖങ്ങൾ നമ്മൾ നേരത്തെ തന്നെ കണ്ടെത്തുകയാണെങ്കിൽ അതിന് വേണ്ട സമയത്ത് നമുക്ക് വേണ്ട ട്രീറ്റ്മെന്റുകൾ നൽകാൻ കഴിയുമെങ്കിൽ ഈയൊരു മരണ സംഖ്യകൾ കുറയ്ക്കാൻ സാധിക്കും.. ഇതുമൂലം നമുക്ക് നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചുപോകാനും കഴിയും..
അതിന് ആദ്യമായി വേണ്ടത് ഈ സ്ട്രോക്ക് എന്നുള്ള അസുഖത്തിന് കുറിച്ച് നമുക്ക് ഒരു ധാരണ ഉണ്ടായിരിക്കണം എന്നുള്ളതാണ്.. അങ്ങനെയൊരു അറിവ് നിങ്ങൾക്ക് തരാൻ വേണ്ടിയാണ് ഈ 29 ആം തീയതി ലോക സ്ട്രോക്ക് ഡേയായി ആചരിക്കുന്നത്.. നമ്മൾ ഒന്നിച്ചു നിന്നാൽ.
ഏതൊരു സ്ട്രോക്കിനെയും ഓവർകം ചെയ്യാൻ സാധിക്കും എന്നുള്ള സന്ദേശമാണ് നിങ്ങൾക്ക് ആയിട്ട് ഈ വർഷം പുറപ്പെടുവിക്കുന്നത്.. എന്താണ് ഈ സ്ട്രോക്ക് എന്ന് ചോദിച്ചാൽ നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങൾ എന്നു പറയുന്നത് വളരെ സെൻസിറ്റീവായ കോശങ്ങളാണ്.. അതായത് നമ്മുടെ തലച്ചോറിലെ നാഡി കോശങ്ങൾക്ക് വേണ്ട രീതിയിൽ രക്തം കിട്ടാതെ വരുമ്പോൾ അവയ്ക്ക് പെട്ടെന്ന് ഉണ്ടാകുന്ന ഡാമേജുകളാണ് സ്ട്രോക്ക് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….