ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു രോഗത്തെ കുറിച്ചാണ്.. നമുക്കറിയാം ഇന്ന് ഒരുപാട് ആളുകളെ ബാധിക്കുകയും അതുപോലെ ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഒരു അസുഖമാണ് ഈ പറയുന്ന വെരിക്കോസ് വെയിൻ.. നമുക്ക് ആദ്യം തന്നെ അറിയേണ്ടത് ഈ ഒരു രോഗം എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ്.
നമ്മളെ ബാധിക്കുന്നത് അതുപോലെതന്നെ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും എന്തൊക്കെയാണ്.. ഇത് വരാതിരിക്കാൻ അല്ലെങ്കിൽ ഇതിനെ പ്രതിരോധിക്കാനായി നമുക്ക് ജീവിതരീതിയിൽ അല്ലെങ്കിൽ ഭക്ഷണരീതിയിൽ ഒക്കെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും അതുപോലെ ഇതിനെ ഇപ്പോൾ നിലവിൽ എന്തെല്ലാം ബെറ്റർ ആയിട്ടുള്ള ട്രീറ്റ്മെൻറ് ഓപ്ഷൻസ് ആണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ.
നമുക്ക് വിശദമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യം തന്നെ ഈ രോഗം വരാൻ സാധ്യതയുള്ള ആളുകൾ ആരൊക്കെയാണ് എന്ന് ചോദിച്ചാൽ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ ഒരു ബുദ്ധിമുട്ട് കൂടുതലായിട്ടും കണ്ടുവരുന്നത്.. ഉദാഹരണങ്ങളായി പറഞ്ഞാൽ അധ്യാപകർ അതുപോലെ തന്നെ ട്രാഫിക് പോലീസുകാർ അതുപോലെ ഒരുപാട് സർജറികൾ ഒക്കെ ചെയ്യുന്ന ഡോക്ടർമാർ ബാർബർ മാർ തുടങ്ങിയ.
ആളുകളിലൊക്കെ ഈ അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഇനി ഇത് എങ്ങനെയാണ് വരുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ഹൃദയമാണ് രക്തത്തെ ശുദ്ധീകരിച്ചത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും.. ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അശുദ്ധ രക്തം ഹൃദയത്തിലേക്ക് പോകുന്നുണ്ട് അവിടെവച്ചാണ് ശുദ്ധീകരണം നടക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…