December 9, 2023

സ്ത്രീകളിൽ ഉണ്ടാകുന്ന ഫൈ.ബ്രോയ്ഡ് മുഴകളും അതിനു പിന്നിലെ കാരണങ്ങളും പരിഹാരമാർഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളിൽ വളരെ സർവ സദാനമായി കണ്ടുവരുന്ന ഒരു മുഴകളാണ് ഫൈബ്രോയ്ഡ് യൂട്രസ് എന്നുപറയുന്നത്.. യൂട്രസ് എന്നുപറഞ്ഞാൽ നമുക്ക് അറിയാമല്ലോ അതൊരു മസിൽ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഒരു ഓർഗൻ ആണ്..

   

അപ്പോൾ മസിലിന്റെ ഭാഗങ്ങളിൽ ഈ പറയുന്ന മുഴപോലെ എപ്പോൾ വേണമെങ്കിലും ഉണ്ടാവാം.. ഈ മുഴകളെയാണ് നമ്മൾ ഫൈബ്രോയ്ഡ് യൂട്രസ് എന്ന് പറയുന്നത്.. ഇത് കാണുന്നത് നോക്കി കഴിഞ്ഞാൽ 25 വയസ്സ് മുതൽ 45 വയസ്സുവരെ എപ്പോൾ വേണമെങ്കിലും ഇത് കാണാം എന്നാലും കൂടുതലും 45 വയസ്സ് പ്രായമുള്ള ആളുകളിലൊക്കെയാണ് ഈ ഒരു പ്രശ്നം കൂടുതലായും കണ്ടുവരുന്നത്.. കാരണം ഇത് ഹോർമോൺ ഡിപെൻഡഡ് ആണ് .

അപ്പോൾ 45 വയസ്സ് ആകുമ്പോഴേക്കും ഹോർമോൺ നമുക്ക് വ്യത്യാസങ്ങൾ വരുത്തുന്നു.. പിന്നീട് നമുക്ക് ഈസ്ട്രജൻ മാത്രമാകും.. ഈസ്ട്രജൻ നമ്മുടെ ശാരീരികമായ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു ഹോർമോൺ ആണ്.. അതുകൊണ്ടാണ് ആ ഒരു സമയത്ത് ഇത് കൂടുതലായും കാണുന്നത്..

ഇനി ഫൈബ്രോയ്ഡ് ഉള്ള ആളുകൾ എങ്ങനെയാണ് ഡോക്ടറുടെ അടുത്തേക്ക് വരിക എന്തൊക്കെയാണ് അവരുടെ പ്രധാന ബുദ്ധിമുട്ടുകൾ.. ചിലപ്പോൾ അവർ വന്ന് പറയാറുണ്ട് അവരുടെ അടിവയറിന്റെ ഭാഗത്ത് ഒരു ഭാരം അനുഭവപ്പെടുന്നു.. അല്ലെങ്കിൽ അവർ കുളിക്കുന്ന സമയത്ത് ഒരു മുഴ കണ്ടു പിടിച്ചു എന്ന് പറയാറുണ്ട്.. എനിക്ക് അടിവയറിന്റെ ഭാഗത്ത് ഒരു മുഴ ഉണ്ട് എന്നൊക്കെ പറയാറുണ്ട്.. അതുപോലെതന്നെ മറ്റൊരു പ്രധാന ലക്ഷണം ഹെവി ആയിട്ടുള്ള ബ്ലീഡിങ് അനുഭവപ്പെടുക എന്നുള്ളത് തന്നെയാണ്.. ഇത് മൂലം വിളർച്ച അനുഭവപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *