November 30, 2023

നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഈ പറയുന്ന വഴിപാടുകൾ ചെയ്താൽ ജീവിതത്തിൽ നിന്ന് ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞു പോകും…

ഒരുപാട് ആളുകളെ അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ പറഞ്ഞ് സമയം ഒക്കെ നോക്കാൻ വരാറുണ്ട്.. ഇത്തരക്കാർ വരുമ്പോൾ പ്രധാനമായും പറയുന്ന കാര്യം തിരുമേനി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും ഞങ്ങളുടെ ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടാവുന്നില്ല..

   

ദുഃഖങ്ങളും ദുരിതങ്ങളും വിട്ട് ഒഴിയുന്നില്ല.. ഒന്നിനു പുറകെ ഒന്നായിട്ട് പ്രശ്നങ്ങൾ മാത്രം വന്നുകൊണ്ടിരിക്കുന്നു.. ഒരു രീതിയിലും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത ഒരു അവസ്ഥയാണ്.. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് കടന്നുപോകുന്നത്.. അപ്പോൾ ഇത്തരം അവസ്ഥകളിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് എന്തെങ്കിലും പരിഹാരമാർഗ്ഗങ്ങൾ പറഞ്ഞുതരണം.

അല്ലെങ്കിൽ ഈ അവസ്ഥയിൽ നിന്ന് ഞങ്ങൾക്ക് മാറ്റം ഉണ്ടാക്കി തരണം എന്നൊക്കെ ധാരാളം ആളുകൾ എന്നോട് വന്ന് പറയാറുണ്ട്.. ഞാൻ അവർക്കായിട്ട് പ്രശ്നം വെച്ച് നോക്കുമ്പോൾ ആദ്യം കാണുന്ന കാര്യം എന്നു പറയുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ കാണുന്ന കാര്യം എന്നു പറയുന്നത് പരദേവത കോപം അല്ലെങ്കിൽ കുടുംബ ദേവതയുടെ ദുഃഖമാണ്.. എന്താണ് ഈ കുടുംബദേവതയുടെ ദുഃഖം എന്നു പറയുന്നത്.. അതായത്.

നിങ്ങളുടെ വീടിന് അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തെ മുഴുവൻ സംരക്ഷിച്ചു വരാൻ തലമുറകൾ ആയിട്ട് നിങ്ങളുടെ പൂർവികർ സ്ഥാപിച്ച നിങ്ങളുടെ കുടുംബക്ഷേത്രത്തിലെ നിങ്ങളുടെ കുടുംബ ദേവത ദുഃഖിതയാണ്.. ആ ഒരു ദുഃഖം ദേവിയിൽ നിലനിൽക്കുന്നത് കൊണ്ടാണ് നിങ്ങളുടെ ജീവിതത്തിൽ ഒരു രീതിയിലും ഉയർച്ച ലഭിക്കാത്തത്.. ഒന്നിന് പുറകെ ഒന്നായിട്ട് കഷ്ടങ്ങളും ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗ ദുരിതങ്ങളും എല്ലാം വന്നുചേരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *