ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കേരളത്തിലെ ജനസംഖ്യ നോക്കുകയാണെങ്കിൽ നാൽപതിനും അതുപോലെ 60 നും ഇടയിൽ പ്രായമുള്ള ആളുകളിൽ ഏകദേശം 70% ത്തിന് മുകളിലുള്ള ആളുകളിൽ അമിതവണ്ണം കണ്ടുവരുന്നു.. ഇതിൽ തന്നെ ഒരു 30 ശതമാനം ആളുകൾക്ക് പൊണ്ണത്തടിയും കണ്ടുവരുന്നു.. പ്രധാനമായിട്ടും ഈ പറയുന്ന അമിതവണ്ണം.
കൂടി വരുന്ന ഒരു അവസ്ഥയാണ് പൊണ്ണത്തടി എന്ന് സാധാരണയായി പറയുന്നത്.. അപ്പോൾ നമ്മൾ ടോട്ടലി നോക്കുകയാണെങ്കിൽ ആളുകളിൽ 50% മുകളിൽ അമിതവണ്ണം കാരണം ജീവിതത്തിൽ ധാരാളം ബുദ്ധിമുട്ടുകളും രോഗങ്ങളും ഒക്കെ അനുഭവിക്കുന്നവരാണ്.. പലപ്പോഴും ഇന്നത്തെ ആളുകള് അമിതവണ്ണം ഉണ്ടെങ്കിൽ അത് അത്ര കാര്യമായി എടുക്കാറില്ല.. പക്ഷേ നമ്മുടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പറയുന്ന അമിതവണ്ണം നമ്മളെ.
പലവിധത്തിലുള്ള രോഗങ്ങളിലേക്കും അതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻ ലേക്ക് നയിക്കുന്നുണ്ട് എന്നുള്ളതാണ്.. അതുമാത്രമല്ല ഇത്തരത്തിൽ അമിതവണ്ണം ഉള്ള ആളുകളിലാണ് ഡയബറ്റിസ് ഉണ്ടാവുന്നത്.. നമ്മൾ ഭക്ഷണത്തിൽ ധാരാളം അന്നജം ഉൾപ്പെടുത്തുമ്പോൾ ശരീരഭാരം വർദ്ധിക്കുന്നു.. അതുപോലെ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിക്കുന്നു.. ഇതുവഴി നമ്മൾ പ്രമേഹ രോഗികളായി മാറുന്നു..
പലപ്പോഴും പലരും പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ എടുക്കുന്നുണ്ടാവും.. പക്ഷേ വെയിറ്റ് കുറയുന്നുണ്ടാവില്ല.. ചില ആളുകൾ കീറ്റോ പോലുള്ള ഡയറ്റ് എടുക്കുന്നുണ്ടാവും അതുമൂലം പെട്ടെന്ന് വെയിറ്റ് കുറയുന്നുണ്ടാവും.. എന്നാൽ ഇതിൻറെ ഒരു ബുദ്ധിമുട്ട് ഇത് നിർത്തി കഴിയുമ്പോൾ വീണ്ടും പഴയ രീതിയിൽ ശരീരം വണ്ണം വെച്ച് വരുന്നത് കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….