ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഗൈനക്കോളജിയിൽ ഓ പി യിൽ ഇരിക്കുന്ന സമയത്ത് ഇവിടേക്ക് വരുന്ന പെൺകുട്ടികളാണെങ്കിലും സ്ത്രീകളാണെങ്കിലും അവർ എപ്പോഴും ഒരു തെറ്റ് വരുത്തുന്ന കണ്ടിട്ടുള്ള ഒരു കാര്യം LMP എന്ന് പറയുന്നത്..
ഒരാൾക്ക് പോലും ഇതിനെക്കുറിച്ച് കൃത്യമായി പറയാൻ സാധിക്കാറില്ല.. ചിലരൊക്കെ ഹോസ്പിറ്റലിലേക്ക് വരുമ്പോൾ നോട്ട് ചെയ്തിട്ട് വരാറുണ്ട് അതായത് അവരുടെ കലണ്ടറിൽ അല്ലെങ്കിൽ ബുക്കിൽ അല്ലെങ്കിൽ മൊബൈൽ ഫോണിലൊക്കെ.. ഇത്തരത്തിൽ ചെയ്യുന്നത് വളരെ ഉപകാരപ്രദമായിരിക്കും കാരണം ഒരു സ്ത്രീയുടെ ഡിസീസസ് കണ്ടുപിടിക്കാൻ ഇത് വളരെ ഹെൽപ്പ് ചെയ്യുന്നതാണ്.. സാധാരണ ഒരു സ്ത്രീ അവരുടെ.
ആർത്തവ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് അല്ലെങ്കിൽ ബുദ്ധിമുട്ടുകളെ കുറിച്ച് പറയുമ്പോൾ അവരുടെ ആറുമാസത്തെ ഈ മെൻസസ് സൈക്കിളിനെ കുറിച്ച് നമ്മൾ വിശദമായി മനസ്സിലാക്കിയിരിക്കണം.. ഇതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു അറിവ് കിട്ടിയിരിക്കണം എന്നാൽ പലർക്കും ഇതിനെക്കുറിച്ച് ഒരു വ്യക്തമായ ധാരണ അല്ലെങ്കിൽ അറിവുണ്ടാവില്ല.. ഞാനിവിടെ വരുന്ന ഒട്ടുമിക്ക സ്ത്രീകളോടും അവരുടെ.
മെൻസസ് ഡയറി സൂക്ഷിക്കാൻ പറയാറുണ്ട്.. ഇതിനെക്കുറിച്ച് പറയുന്നതിനു മുൻപ് പലർക്കും എന്താണ് മെൻസസ് എന്നുപോലും അറിയാത്ത ഒരുപാട് പേരുണ്ട്.. ഇത് എല്ലാമാസവും വരുന്നുണ്ടോ എന്ന് അറിയുന്നതിനേക്കാൾ മുൻപ് ഇത് നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ഉണ്ടാകുന്നത് അല്ലെങ്കിൽ ഇതുകൊണ്ട് ശരീരത്തിന് എന്തെല്ലാം ഗുണങ്ങളാണ് സംഭവിക്കുന്നത്.. അതുപോലെ ഇത് നമ്മുടെ ശരീരത്തിൽ എത്രത്തോളം ആവശ്യമുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ധാരാളം പേർക്ക് അറിവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….