ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ പ്രായവ്യത്യാസം ഇല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ വളരെ കോമൺ ആയിട്ട് ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി മാറുകയാണ് മുട്ടുവേദന എന്നു പറയുന്നത്.. ഈ അസുഖം മുമ്പൊക്കെ വളരെ പ്രായം കൂടിയ ആളുകളിൽ മാത്രമായിരുന്നു കണ്ടുവന്നിരുന്നത് പക്ഷേ ഇന്ന് അങ്ങനെയല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്..
പ്രായം കുറഞ്ഞ ആളുകളിൽ പോലും ഈ ഒരു ബുദ്ധിമുട്ട് കണ്ടുവരുന്നു.. മാത്രമല്ല ഈ ഒരു പ്രശ്നം കാരണം പലർക്കും ഒന്ന് ഇരുന്ന് എഴുന്നേൽക്കാൻ കഴിയില്ല അല്ലെങ്കിൽ സ്റ്റെപ്പുകൾ കയറാൻ കഴിയില്ല കൂടുതൽ ദൂരം നടക്കാൻ കഴിയില്ല കാരണം വല്ലാത്ത വേദനയും നീർക്കെട്ടും ആണ് അനുഭവപ്പെടുക..
പലപ്പോഴും ഡോക്ടർമാരും മരുന്നുകൾ കഴിക്കാൻ നിർദ്ദേശിക്കുമെങ്കിലും മരുന്നുകൾ കഴിച്ചിട്ട് ഫലം ഇല്ലാത്തവർക്ക് ഒരു സർജറി ചെയ്യാറുണ്ട്.. ക്നീ റീപ്ലേസ് മെൻറ് സർജറി എന്നാണ് അതിന്റെ പേര്.. പലപ്പോഴും ഈ ഒരു സർജറിയുടെ പേര് കേൾക്കുമ്പോൾ തന്നെ പലർക്കും പേടി തോന്നാറുണ്ട്..
എന്നിരുന്നാലും ഈ ഒരു സർജറി നമുക്ക് ആവശ്യമുള്ള കാര്യം ആണോ അതുപോലെ ഈ ഒരു സർജറി എവിടെയാണ് ചെയ്യാൻ കഴിയുക.. മാത്രമല്ല ഈ ഒരു സർജറി ചെയ്തു കഴിഞ്ഞാൽ പിന്നീട് നമുക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ അതുപോലെതന്നെ ഇതിന് കൂടുതൽ ചെലവുണ്ടോ അല്ലെങ്കിൽ ചെലവ് കുറഞ്ഞിട്ട് ഇതെങ്ങനെ ചെയ്യാൻ കഴിയും.. അതുപോലെ ഇത് ചെയ്യാതിരിക്കാൻ വല്ല മാർഗവും ഉണ്ടോ തുടങ്ങിയ ഒരുപാട് സംശയങ്ങൾ നമ്മുടെ മനസ്സിൽ സ്വാഭാവികമായിട്ടും ഉണ്ടാകുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/8FubHwWcJzE