ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്യാൻസർ അല്ലെങ്കിൽ അർബുദം എന്ന ഉള്ള വാക്ക് നമ്മൾക്ക് പൊതുവേ കേൾക്കുമ്പോൾ തന്നെ പേടി തോന്നിക്കാറുണ്ട്.. എന്നാൽ ഈ ഒരു അസുഖത്തിന് നമുക്ക് ഒരു ഭയമല്ല വേണ്ടത് മറിച്ച് ഒരു ജാഗ്രതയും അതുപോലെ അതിനെക്കുറിച്ചുള്ള അറിവുകളും ആണ് ആവശ്യമായി വേണ്ടത്.. ഏതു അസുഖങ്ങളെ പോലെയും നമുക്ക് നേരിടാൻ വേണ്ടി ആദ്യം.
തന്നെ പ്രതിരോധം വേണം അതുകൂടാതെ ഇത്തരം രോഗലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാനുള്ള കഴിവുകൾ കൂടി നമുക്ക് ആവശ്യമാണ്.. ഇത് കൂടാതെ ബെറ്റർ ആയിട്ടുള്ള ചികിത്സകൾ തേടണം.. ഈയൊരു കാൻസർ എന്നുള്ള അസുഖത്തെ നമുക്ക് ഇന്ന് മോഡേൺ മെഡിസിനിലൂടെ പൂർണമായിട്ടും പരിഹരിക്കാൻ സാധിക്കുന്നതാണ്.. നമ്മുടെ ഈ പറയുന്ന കൊച്ചു കേരളത്തിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ വേട്ടയാടുന്ന.
ഒരു അസുഖമാണ് ബ്രസ്റ്റ് ക്യാൻസർ എന്ന് പറയുന്നത്.. പണ്ടുകാലങ്ങളിൽ എല്ലാം പ്രായ കൂടുതലുള്ള ആളുകളിൽ ആയിരുന്നു ഈ ഒരു പ്രശ്നം കണ്ടു വന്നിരുന്നത്.. ഏകദേശം ഒരു 55 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഈ ഒരു ബുദ്ധിമുട്ട് കണ്ടുവന്നിരുന്നത്.. എന്നാൽ ഇന്നത്തെ കാലത്ത് അങ്ങനെയല്ല പ്രായം.
കുറഞ്ഞ സ്ത്രീകളിൽ പോലും ഈ ഒരു രോഗം കണ്ടുവരുന്നു.. അതായത് 40 മുതൽ 55 വയസ്സ് വരെയുള്ള ആളുകളിൽ ഇത് പൊതുവേ കാണപ്പെടുന്നു.. അപ്പോൾ എന്തുകൊണ്ടാണ് ആളുകളിൽ ഇത്തരം ബുദ്ധിമുട്ടുകൾ വരുന്നത് എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ആദ്യം ചോദിക്കേണ്ടത് മനസ്സിലാക്കേണ്ടത്.. ഈ ഒരു അസുഖം വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക ….