ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് പ്രശ്നവും അതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്ന് പറയുന്നത്.. ഇതിൽ ഏറ്റവും പ്രധാനമാണ് തൈറോയിഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം എന്ന് പറയുന്നത്.. ഈയൊരു പ്രശ്നത്തിനുള്ള പരിഹാരം എന്ന് പറയുന്നത് നമ്മൾ സർജറിയാണ് ചെയ്യാറുള്ളത്.. പക്ഷേ നൂതനമായ.
ഒരു ചികിത്സ രീതിയാണ് തൈറോയിഡ് നഡ്യൂൾ അബ്ലേഷൻ എന്ന് പറയുന്നത്.. ഇതിലൂടെ നമുക്ക് തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കത്തിന് ഒരു സർജറിയില്ലാതെ തന്നെ മാറ്റിയെടുക്കാൻ സാധിക്കും.. ഇത് എത്ര പേർക്ക് അറിയാം.. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകൾ എന്നു പറയുന്നത്.
ഭൂരിപക്ഷവും നമുക്കറിയാം അത് ബിനയിൽ നഡ്യൂൾ സ് ആണ്.. അതായത് ക്യാൻസർ അല്ലാത്ത മുഴകൾ ആണ്.. സാധാരണ രോഗികളെ ക്ലിനിക്കിലേക്ക് തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകൾ അല്ലെങ്കിൽ വീക്കം ആയിട്ട് വന്നാൽ നമ്മൾ അവർക്ക് അൾട്രാസൗണ്ട് സ്കാനിങ് ചെയ്യാൻ പറയും അത് കഴിഞ്ഞ്.
ആവശ്യമെങ്കിൽ ഈ ഒരു സ്കാൻ നോക്കിയിട്ട് മനസ്സിലായില്ലെങ്കിൽ അടുത്ത ഒരു ടെസ്റ്റ് എന്ന് പറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയിൽ കുത്തിയെടുത്ത നീര് മൈക്രോസ്കോപ്പിൽ വെച്ച് നോക്കുന്ന ഒരു പരിശോധന ഉണ്ട്.. ഈയൊരു ടെസ്റ്റ് വഴി നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇത് ക്യാൻസർ രീതിയിലേക്ക് പോകുന്ന മുഴകൾ ആണോ അതല്ലെങ്കിൽ ക്യാൻസർ രോഗം അല്ലാത്ത സാധാരണ മുഴകൾ ആണോ. എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. എല്ലാ തൈറോയ്ഡ് മുഴകളും നമുക്ക് ചികിത്സിക്കേണ്ടി വരാറില്ല.. എന്നാൽ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകൾ വലുതാകുമ്പോൾ അത് തീർച്ചയായും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….