November 30, 2023

മുഖത്ത് കുഴികളും പാടുകളും രൂപപ്പെടുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങളും ഇത് പരിഹരിക്കാനുള്ള ബെറ്റർ ട്രീറ്റ്മെൻറ് ഓപ്ഷൻസ്നേ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുഖക്കുരു വന്നു പോയതിനുശേഷം ഉള്ള പാടുകളും കുഴികളും എല്ലാം കൊണ്ട് വളരെയധികം മാനസിക വിഷമം അനുഭവിക്കുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്.. ഇത് പൂർണ്ണമായും ചികിത്സിച്ചിട്ട് പഴയപോലെ നോർമൽ സ്കിൻ ആക്കാൻ പറ്റില്ല എങ്കിലും ഇപ്പോൾ ഒരുപാട് ട്രീറ്റ്മെൻറ് ഓപ്ഷൻസ് ഇതിനായിട്ട് അവൈലബിൾ ആണ്.. ഈ ഒരു ട്രീറ്റ്മെൻറ് രീതികളെ.

   

കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ വിശദമായിട്ട് സംസാരിക്കാൻ പോകുന്നത്.. ആദ്യമായിട്ട് നമുക്ക് എങ്ങനെയാണ് മുഖത്ത് കുഴികൾ രൂപപ്പെടുന്നത് എന്നുള്ളത് നോക്കാം.. അതായത് നമ്മുടെ മുഖത്തിലെ സ്കിന്ന് രണ്ട് ലെയറുകൾ ആയിട്ടാണ് ഉള്ളത് അതായത് എപ്പിഡർമിസ് അതുപോലെ ഡർമിസ്..

സ്കിന്നിലെ ഇൻഫ്ളമേഷൻ അതല്ലെങ്കിൽ മുഖക്കുരു പോലത്തെ പ്രശ്നങ്ങൾ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ഇൻഫെക്ഷൻസ് ചിക്കൻപോക്സ് പോലെ വന്ന് കഴിഞ്ഞാൽ ആ ഒരു മുറി ഉണങ്ങുമ്പോൾ നമ്മുടെ സ്കിൻ ഡർമിസിലെ കോളജിൻ ഈ അറേഞ്ച് മെൻറ് തെറ്റിപ്പോവുകയാണ്.. ഇങ്ങനെയാണ് മുഖത്ത് കുഴികളും പാടുകളും എല്ലാം രൂപപ്പെടുന്നത്.. അപ്പോൾ നമ്മൾ മുഖക്കുരു ചികിത്സിക്കുമ്പോൾ സ്കിന്നിന് കൂടുതൽ ബെറ്റർ ആയിട്ട് ഹീൽ ചെയ്യുക.

അല്ലെങ്കിൽ സഹായിക്കുക എന്നുള്ളതാണ് ഈ ഒരു ട്രീറ്റ്മെൻറ് കളിലൂടെ നമ്മൾ ചെയ്യുന്നത്.. അതുപോലെ ഈ ഒരു ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കില്ല എന്തായാലും കുറച്ച് ദിവസങ്ങൾ എടുക്കും.. ട്രീറ്റ്മെന്റുകൾ എടുക്കാൻ ഓരോ രോഗികളെയും വ്യക്തമായ പരിശോധനകൾ നടത്തി അവർക്ക് അനുയോജ്യമായ രീതിയിൽ മാത്രമേ ചെയ്യാറുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *