ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കങ്ങളും അതിനു പിന്നിലുള്ള പ്രധാന കാരണങ്ങളും അതുപോലെ ഈ ഒരു പ്രശ്നം ഉണ്ടാവുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഈ ഒരു പ്രശ്നത്തിനായിട്ട് നിലവിലുള്ള ചികിത്സാരീതികളെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഈ പ്രോസ്റ്റേറ്റ് എന്ന് പറയുന്നത്.
പുരുഷന്മാരിൽ കാണുന്ന ഒരു ആക്സസറി സെക്സ് ഗ്ലാൻഡ് ആണ്.. സ്വഭാവമായിട്ടും ഒരു പ്രായം കഴിഞ്ഞാൽ ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം വരാം.. ഇതുകൂടാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന ക്യാൻസറുകൾ ഉണ്ട്.. അതുപോലെ ഈ ഒരു ഗ്രന്ഥിയിൽ ഒരുപാട് ഇൻഫെക്ഷൻസ് വരാം.. ഈ മൂന്നു പ്രശ്നങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് ആൾമോസ്റ്റ് ഒരുപോലെ തന്നെയാണ് അതുകൊണ്ടുതന്നെ ഈ രോഗങ്ങളെ ആദ്യം തിരിച്ചറിയുക.
അല്ലെങ്കിൽ ഇതിൻറെ സാധ്യതകളെ ആദ്യം തിരിച്ചറിയുക എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.. ആദ്യം തന്നെ നമുക്ക് ഈ ഒരു ഗ്രന്ഥിയിൽ വീക്കം ഉണ്ടാകുന്നത് മൂലം ഉള്ള പ്രയാസങ്ങളെക്കുറിച്ച് നോക്കാം.. അതായത് അതിൽ ആദ്യത്തെ ഒരു കാരണം എന്ന് പറയുന്നത് മൂത്രം ഇടയ്ക്കിടയ്ക്ക് ഒഴിക്കേണ്ടി വരിക.. അതുപോലെ മൂത്രം ഒഴിക്കാൻ തോന്നിയാൽ അപ്പോൾ തന്നെ ഒഴിക്കേണ്ടി വരിക.. രാത്രികാലങ്ങളിൽ ഉറക്കത്തിനിടയിൽ.
തന്നെ ഇതുപോലെ ബുദ്ധിമുട്ട് വന്നിട്ട് മൂത്രം ഒഴിക്കേണ്ടി വരിക.. അതല്ലെങ്കിൽ മൂത്രമൊഴിക്കാനുള്ള സ്പീഡ് കുറവ് പോയി നിന്നാലും അത് വരില്ല.. അതുപോലെ മൂത്രമൊഴിക്കാൻ വേണ്ടി ഒരുപാട് സ്ട്രെയിൻ ചെയ്യേണ്ടി വരിക.. മൂത്രമൊഴിച്ചു കഴിഞ്ഞാലും പിന്നെയും ഒഴിക്കേണ്ടി വരിക.. അതല്ലെങ്കിൽ വിട്ടുവിട്ട് മൂത്രം പോവുക തുടങ്ങിയവയാണ്.. അതുപോലെ ഈ പറയുന്ന യൂറിൻ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ പനിയും അതുപോലെ മൂത്രമൊഴിക്കുമ്പോൾ വല്ലാത്ത വേദനയും അനുഭവപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…