ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ മറ്റെന്തെങ്കിലും അസുഖങ്ങൾക്കായിട്ട് ലാബ് ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും നമ്മളിൽ പല ആളുകളും ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ട് എന്നുള്ള കാര്യം പലപ്പോഴും തിരിച്ചറിയുന്നത്.. പലപ്പോഴും ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ട് എന്നറിയുമ്പോൾ ഡോക്ടറുടെ അടുത്തേക്ക് വന്നു ചോദിക്കാറുണ്ട് ഡോക്ടർ എനിക്ക് കൊളസ്ട്രോൾ 210 ആണ്.
അതുകൊണ്ടുതന്നെ മരുന്നുകൾ കഴിക്കേണ്ട ആവശ്യമുണ്ടോ എന്ന്.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത് കൊളസ്ട്രോൾ ഉണ്ടെങ്കിൽ എപ്പോഴാണ് നമ്മൾ മരുന്ന് കഴിക്കേണ്ടത്.. അതുപോലെ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും എന്തെല്ലാം മാറ്റങ്ങൾ വരുത്തി നമുക്ക് ഈ ഒരു പ്രശ്നം മാറ്റിയെടുക്കാൻ സാധിക്കും.. അതുപോലെതന്നെ നമ്മുടെ ഈ കൊളസ്ട്രോളിലെ രണ്ടുതരം ഉണ്ട് അതായത്.
ഗുഡ് കൊളസ്ട്രോളും അതുപോലെ ബാഡ് കൊളസ്ട്രോളും.. നമുക്ക് ഈ രണ്ടു കൊളസ്ട്രോളുകളെ കുറിച്ചും ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം.. ആദ്യമായി എനിക്ക് നിങ്ങളോട് പറയാനുള്ള ഒരു കാര്യം ഈ കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ ഇത്രത്തോളം ടെൻഷൻ അടിക്കേണ്ട കാര്യമില്ല എന്നുള്ളതാണ്.. അതായത് നമ്മുടെ ശരീരത്തിലെ നോർമൽ ആയിട്ട് ഉണ്ടാകുന്ന ഒന്നാണ് ഈ പറയുന്ന.
കൊളസ്ട്രോൾ.. നമ്മുടെ കരൾ എന്നുള്ള അവയവം ഈ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.. നമ്മുടെ ശരീരത്തിലെ പലവിധ പ്രവർത്തനങ്ങൾക്കും ഈ പറയുന്ന കൊളസ്ട്രോൾ ആവശ്യമാണ്.. അതായത് പല ഹോർമോണുകളുടെ പ്രവർത്തനത്തിന് അതുപോലെ പല വൈറ്റമിൻസ് പ്രവർത്തനത്തിന് എല്ലാം ഈ പറയുന്ന കൊളസ്ട്രോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/bvV5s2VHRkY