ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പൊതുവേ വയസ്സായി സ്ത്രീകൾ വയസ്സ് എന്ന് പറയുമ്പോൾ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിന് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ.. അങ്ങനെയുണ്ടെങ്കിൽ അത് എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പൊതുവേ സ്ത്രീകളിൽ 50 വയസ്സ് കഴിയുമ്പോൾ അത് ആർത്തവവിരാമം.
സംഭവിക്കുന്ന ഒരു സമയമാണ്.. പൊതുവേ സ്ത്രീകളിലെ ഈസ്ട്രജന്റെ ഒരു പ്രൊട്ടക്ഷൻ നമ്മുടെ ശരീരത്തിലെ ആർത്തവവിരാമം സംഭവിക്കുന്നത് വരെ ഉണ്ടാവുന്നതാണ്.. ഇത് സ്ത്രീകളുടെ ശരീരത്തിൽ പ്രകൃതി തന്നെ പ്രധാനം ചെയ്യുന്നതാണ്.. ഈയൊരു പ്രൊട്ടക്റ്റീവ് എഫക്ട് ശരീരത്തിൽ.
ഉള്ളതുകൊണ്ട് തന്നെ സ്ത്രീകളിൽ കൂടുതലും ഹാർട്ട് സംബന്ധമായ അസുഖങ്ങൾ ഒന്നും ഈ 50 വയസ്സ് വരെ ബാധിക്കാറില്ല.. എന്നാൽ സ്ത്രീകൾക്ക് 50 വയസ്സ് കഴിഞ്ഞാൽ ഈ ആർത്തവവിരാമം സംഭവിച്ചു കഴിഞ്ഞാൽ അവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഈ പറയുന്ന ഒരു ഈസ്ട്രജൻ പ്രൊട്ടക്റ്റീവ് എഫക്ട് നഷ്ടപ്പെടും.. ഇതിലൂടെ തന്നെ അവർക്ക് പലവിധ കോംപ്ലിക്കേഷൻസും ശരീരത്തിൽ ഉണ്ടാകുന്നു.. ഇവിടെ മെനോപോസ്.
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ആർത്തവം നിൽക്കുന്നു എന്നുള്ളതാണ്.. ഇത് നിൽക്കുന്നതിനു മുൻപ് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ പലതുണ്ട്.. എല്ലാമാസവും വന്നുകൊണ്ടിരുന്ന മെൻസസ് പിന്നീട് മൂന്ന് നാല് മാസം കൂടുമ്പോൾ വരുന്നതായി മാറും അത് കഴിയുമ്പോൾ പിന്നീടത് ഒരു വർഷം ആകും അങ്ങനെ അത് പതിയെ നിൽക്കുന്നത്.. ഇത്തരത്തിൽ ആർത്തവം നിന്നു പോകുമ്പോൾ നമ്മുടെ ശരീരത്തിലെ പലവിധ പ്രശ്നങ്ങളും ഉടലെടുക്കാൻ തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…