ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്നത്തെ മിഡിൽ ഏജ് സ്ത്രീകളിൽ അവർക്ക് ഫിസിയോളജിക്കലി വരുന്ന ചില ചേഞ്ചസ് ആണ് മെനോപോസ് അഥവാ ആർത്തവവിരാമം എന്നു പറയുന്നത്.. ഈയൊരു സമയത്ത് ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന ആ സ്ത്രീകൾക്ക് ഒരുപാട് ശാരീരികമായ ബുദ്ധിമുട്ടുകളും അതുപോലെ മാനസികമായ ഒരുപാട് ചേഞ്ചസും അവർക്ക് ഉണ്ടാവും..
അതുകൊണ്ടുതന്നെ നമുക്ക് ഈ ആർത്തവവിരാമം സംഭവിക്കുന്നതിന് മുൻപ് ശരീരം നൽകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇതിൽ ഉണ്ടാകുന്ന ഹോർമോൺ ഡെഫിഷ്യൻസി നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ കുറിച്ച് മനസ്സിലാക്കാം.. അതായത് ഈ സ്ത്രീകളിലെ ആർത്തവവിരാമം എന്ന് പറയുന്നത് നമ്മുടെ അണ്ഡാശയം അഥവാ ഓവറീസ് പ്രവർത്തനങ്ങൾ തീരെ കുറഞ്ഞു വന്നിട്ട് ഈസ്ട്രജൻ.
ഹോർമോൺ ഇല്ലാതാകുന്ന ഒരവസ്ഥയാണ് ഈ ആർത്തവവിരാമം എന്ന് പറയുന്നത്.. പൊതുവേ മെൻസസ് സ്റ്റാർട്ട് ചെയ്യുന്ന സമയം മുതൽ അത് നിൽക്കുന്ന സമയം വരെ നമ്മൾ അതിനെ ഒരു സർടൈൻ പിരീഡ് എന്നു പറയുന്നു.. പൊതുവേ 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ആർത്തവവിരാമം സംഭവിക്കുന്നത് എന്നാൽ അതിനു മുൻപേ അതായത് 35 വയസ്സിനുശേഷം ഇത്തരത്തിൽ ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളും.
നമ്മുടെ ഇടയിലുണ്ട്.. ഈയൊരു മെനോപോസ് സംഭവിക്കുമ്പോൾ സ്ത്രീകളിലെ ഒരുപാട് മാറ്റങ്ങളാണ് തുടർന്നുണ്ടാകുന്നത് അത് മാത്രമല്ല ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളും ഇതിന് പിന്നിൽ ഉണ്ടാവുന്നുണ്ട്.. കാരണം നമ്മുടെ ശരീരത്തിലെ ഇത്രനാളും പ്രവർത്തിച്ചിരുന്ന ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ അതിൻറെ അളവ് കുറഞ്ഞു പോകുമ്പോൾ അത് ഓരോ സ്ത്രീകളിലും വ്യത്യസ്തമായ ബുദ്ധിമുട്ടുകൾ ആയിരിക്കും ഉണ്ടാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…