ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അതായത് കൂടുതൽ ആരോഗ്യത്തോടെയും കൂടുതൽ എനർജറ്റിക്കായി ഇരിക്കണമെന്നുള്ളത്.. നമ്മൾ എല്ലാവർക്കും വ്യത്യസ്തമായ ശരീരപ്രകൃതങ്ങളാണ് ഉള്ളത്.. അതായത് ചില ആളുകൾ ഒരുപാട് മെലിഞ്ഞ ആളുകളായിരിക്കും അതുപോലെതന്നെ മറ്റു ചിലർ ഒരുപാട് തടിയുള്ള ആളുകളായിരിക്കും..
ഇനി ശരീരം ഭാരം കൂടുതലുള്ള ആളുകൾക്ക് അവരുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്.. അതായത് ശരീരഭാരം കൂടുതൽ ഉണ്ടെങ്കിൽ നമുക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയില്ല കാരണം വല്ലാത്ത ക്ഷീണവും കിതപ്പും ഒക്കെ അനുഭവപ്പെടും.. അതുമാത്രമല്ല കുറച്ചു ദൂരം.
നടക്കുമ്പോഴേക്കും ജോയിന്റുകളിൽ എല്ലാം വേദനയും മറ്റ് ബുദ്ധിമുട്ടുകളും ഒക്കെ അനുഭവപ്പെടും.. ഇനി എങ്ങനെയാണ് ഇത്രത്തോളം ശരീരം വർദ്ധിക്കുന്നത് എന്ന് ചോദിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ അനാവശ്യമായി കൊഴുപ്പുകൾ വന്ന് അടിയുന്നത് കൊണ്ടാണ് ശരീരം ഭാരം വർദ്ധിക്കുന്നത്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പുകൾ അടഞ്ഞാൽ ഉദാഹരണമായിട്ട് നമ്മുടെ.
ഹൃദയത്തിന് ചുറ്റും കൊഴുപ്പുകൾ അടയുകയാണെങ്കിൽ അത് ഹൃദയസംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുന്നതാണ്.. അതുപോലെ കിഡ്നിക്ക് ചുറ്റിലും പാൻക്രിയാസിന് ചുറ്റിലും ഒക്കെ ഇത്തരത്തിൽ കൊഴുപ്പുകൾ അടഞ്ഞാൽ അതുമൂലം പലതരം ബുദ്ധിമുട്ടുകളും നമുക്ക് ശരീരത്തിൽ വരാം.. ഇതുപോലെ നമ്മുടെ ലിവറിന് ചുറ്റും കൊഴുപ്പുകൾ അടിയുമ്പോഴാണ് നമ്മൾ അതിനെ ഫാറ്റിലിവർ എന്നു പറയുന്നത്.. ഒരാൾക്ക് ഒബിസിറ്റി ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ സഹായിക്കുന്ന ഒരു മാർഗമാണ് ബിഎംഐ എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…