ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്.. ഈയൊരു ഗ്രന്ഥി എന്ന് പറയുന്നത് നമ്മുടെ കഴുത്തിന്റെ മുൻവശത്തായിട്ട് ഒരു പൂമ്പാറ്റയുടെ ആകൃതിയിലാണ് കാണപ്പെടുന്നത്.. ഈ പറയുന്ന തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ഒരുപാട് അസുഖങ്ങൾ നമുക്ക് വരാറുണ്ട്.. അതായത് ഹൈപ്പോതൈറോഡിസം.
അതുപോലെ ഹൈപ്പർ തൈറോയ്ഡിസം ഗോയിറ്റർ എന്നിങ്ങനെ ഒരുപാട് അസുഖങ്ങൾ വരാറുണ്ട്.. അതുപോലെതന്നെ തൈറോയ്ഡ് ക്യാൻസറുകളും വരാറുണ്ട്.. അപ്പോൾ ഈ ഒരു തൈറോയ്ഡുമായി ബന്ധപ്പെട്ട കുറച്ച് വിഷയങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..
അപ്പോൾ നമ്മുടെ ഈ തൈറോയ്ഡ് ഗ്രന്ഥിയിൽനിന്ന് തൈറോക്സിൻ എന്ന് പറയുന്ന ഒരു ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.. തൈറോക്സിൻ കൂടുതലായിട്ട് ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നത്.. അതുപോലെതന്നെ ഈ ഹോർമോൺ കുറയുന്ന ഒരു അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്നത്.. അപ്പോൾ ഇതിൻറെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങളെ കുറിച്ച് നമുക്ക് നോക്കാം.. സാധാരണയായിട്ട്.
അസുഖങ്ങൾ ഉണ്ടാകുമ്പോൾ ലക്ഷണമായിട്ട് കാണുന്നത് ഉന്മേഷക്കുറവ് അതുപോലെ ആളുകളിൽ വളരെയധികം ക്ഷീണം കണ്ടുവരാറുണ്ട്.. പലപ്പോഴും ശരീരത്തിൽ ക്ഷീണം കണ്ടുവരുമ്പോഴാണ് തൈറോയ്ഡ് പരിശോധന നടത്തുന്നത്.. അതുപോലെതന്നെ ശരീരഭാരം വല്ലാതെ കൂടി വരുന്ന ഒരു അവസ്ഥ കാണാറുണ്ട്.. അതുപോലെതന്നെ എപ്പോഴും തണുപ്പ് സഹിക്കാൻ കഴിയാത്ത ഒരു രോഗാവസ്ഥ കൂടി ആയിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…