ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. വർഷങ്ങൾക്കു മുൻപാണ് ഒരു 85 വയസ്സുള്ള അച്ഛൻ മേജർ ഹാർട്ട് അറ്റാക്ക് ആയിട്ട് വന്നത്.. ഹാർട്ടിന്റെ പമ്പിങ് വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നു.. എത്രയും പെട്ടെന്ന് തന്നെ എമർജൻസി ആൻജിയോ പ്ലാസ്റ്റി ചെയ്യണം..
ഞാൻ മക്കളോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു.. പക്ഷേ അവർക്ക് ഒരുപാട് സംശയങ്ങൾ അതായത് ഈ 85 വയസ്സായ അച്ഛന് ഈ പറയുന്ന സർജറി ഒക്കെ ചെയ്യണം അത് അവരുടെ ശരീരം താങ്ങുമോ.. മരുന്നുകൾ കഴിച്ച് തുടർന്നുകൊണ്ട് പോയാൽ പോരെ.. ഈയൊരു സർജറി ചെയ്ത ഐസിയുവിൽ കിടത്തിയാൽ അതൊക്കെ വളരെയധികം ബുദ്ധിമുട്ട് ആവില്ലേ.. ഇത്തരത്തിലുള്ള ഒരുപാട് സംശയങ്ങൾ മക്കൾക്ക് ഉണ്ടായിരുന്നു..
ഇതെല്ലാം തന്നെ സ്വാഭാവികമായിട്ടും ആളുകളിൽ ഉണ്ടാകുന്ന സംശയം തന്നെയാണ്.. അങ്ങനെ കുറെ നേരത്തെ ചർച്ചകൾക്ക് ഒടുവിൽ അവർ എന്നോട് പറഞ്ഞു സാറിൻറെ ഉമ്മയ്ക്ക് ആണ് ഈ പ്രായത്തിൽ ഒരു ബുദ്ധിമുട്ട് വന്നതെങ്കിൽ അവർക്ക് ഈ പറയുന്ന ആൻജിയോപ്ലാസ്റ്റി ചെയ്യുമോ.. വളരെ ന്യായമായ ഒരു ചോദ്യം ആയിരുന്നു.. അപ്പോൾ ഞാൻ അതിനുള്ള ഉത്തരം പറഞ്ഞത് തീർച്ചയായും ചെയ്യും എന്നുള്ളത് തന്നെയാണ്.
കാരണം ഇതൊരു മേജർ ഹാർട്ട് അറ്റാക്കാണ്.. ഹൃദയത്തിലുള്ള ബ്ലോക്ക് മാറ്റിയില്ലെങ്കിൽ ഹാർട്ടിന്റെ പമ്പിങ് കുറഞ്ഞ ഹാർട്ട് ഫെയിലിയർ എന്നുള്ള ഒരു അവസ്ഥയിലേക്ക് മാറും.. അത് അവർക്ക് താങ്ങാൻ കഴിയില്ല.. ഇതിൻറെ ഭാഗമായി ഇടയ്ക്കിടയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ഇടയ്ക്കിടയ്ക്ക് ഹോസ്പിറ്റലിൽ വരേണ്ടിവരും അതുപോലെതന്നെ ഐസിയുവിൽ കിടക്കേണ്ടിവരും തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം ഇതുമൂലം അവർക്ക് ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…