നാളെ കന്നിമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട അല്ലെങ്കിൽ ഏറ്റവും ദൈവികമായ ഒരു ദിവസമാണ്.. അതായത് നാളെ കന്നിമാസത്തിലെ ആയില്യം ആണ്.. അതായത് ആയില്യങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ്.. നാഗ ആരാധനയ്ക്ക് ഏറ്റവും കൂടുതൽ പേരുകേട്ട ഒരു ദിവസമാണ്.. നമ്മൾ ഇതിനെ വെട്ടിക്കോട്ട് ആയില്യം എന്ന് പറയാറുണ്ട്.. വെട്ടിക്കോട്ട് ശ്രീനാഗരാജാവ് ക്ഷേത്രത്തിലെ കേരളത്തിലെ തന്നെ ഏറ്റവും വലിയ നാഗക്ഷേത്രമാണ്..
കന്നിമാസത്തിലെ ആയില്യം എന്ന് പറയുന്നത് കേരളത്തിലെ നാഗ ദൈവങ്ങൾ ഉള്ള എല്ലാ ക്ഷേത്രങ്ങളിലും വളരെ വിശേഷപ്പെട്ടതാണ്.. നിങ്ങളുടെ വീടിന് അടുത്തുള്ള ക്ഷേത്രം നാഗങ്ങളുള്ള ഒരു ക്ഷേത്രത്തിൽ നിങ്ങൾ പോയി നോക്കിയാലും നാഗ ദൈവങ്ങൾക്ക് വലിയ രീതിയിലുള്ള പൂജയും കാര്യങ്ങളും ചെയ്യുന്നത് കാണാൻ സാധിക്കും.. ആ ഒരു പൂജയിൽ പങ്കാളി ആവുക എന്നുള്ളതാണ് എല്ലാവരോടും ആദ്യമായി.
പറയാനുള്ളത്. നാഗ ആരാധന എന്ന് പറയുന്നത് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച ഏറ്റവും വലിയ കാര്യമാണ്.. നാഗ ദൈവങ്ങളെ ആരാധിക്കുക അതുപോലെ പൂജിക്കുക എന്ന് പറയുന്നത് നമുക്ക് ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ ഐശ്വര്യം കൊണ്ടുവരുന്ന ഒരു കാര്യമാണ്..
കാരണം ഭൂമിയിൽ പ്രത്യക്ഷനായ ദൈവങ്ങൾ എന്നു പറയുന്നത് നമ്മുടെ നാഗങ്ങളാണ്.. പ്രത്യക്ഷമായ ദൈവങ്ങൾ എന്നു പറയുന്നത് നമുക്ക് കാണാൻ സാധിക്കുന്ന നമ്മുടെ സുഖത്തിലും ദുഃഖത്തിലും എല്ലാം പങ്കുചേരുന്ന നമ്മളോടൊപ്പം ഉള്ള ദേവന്മാരാണ് ഈ പറയുന്ന നാഗങ്ങൾ എന്ന് പറയുന്നത്.. ഈ പ്രകൃതിയുടെ കാവൽക്കാരാണ് നാഗങ്ങൾ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെയാണ് നാഗങ്ങളെ നമ്മൾ പൂജിക്കണം എന്നു പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….