ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. അതായത് ഫെർട്ടിലിറ്റി പ്രിസർവേഷനെ കുറിച്ചാണ് സംസാരിക്കുന്നത്.. നമുക്കറിയാം പലപ്പോഴും ക്യാൻസർ ട്രീറ്റ്മെന്റുകളിലെ ഫെർട്ടിലിറ്റി പ്രിസർവേഷൻ ഒരു പ്രശ്നമായി വരാറുണ്ട്.. നമുക്കറിയാം പണ്ടൊക്കെ ക്യാൻസർ എന്ന് പറയുന്നത് 50 വയസ്സായ ആളുകളിൽ മാത്രം അതും ഒന്ന് രണ്ട് ആളുകളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമായിരുന്നു..
പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനെയല്ല 20 വയസ്സിനു മുകളിൽ അതുപോലെതന്നെ 30 വയസ്സിന് മുകളിലുള്ള ആളുകൾക്ക് പോലും ഈയൊരു ബുദ്ധിമുട്ട് കണ്ടുവരുന്നു.. പക്ഷേ ക്യാൻസറിന്റെ ട്രീറ്റ്മെന്റിനെക്കാളും അവരെ അലട്ടുന്ന ഒരു പ്രശ്നം എന്താണെന്ന് ചോദിച്ചാൽ ഫെർട്ടിലിറ്റി പ്രിസർവേഷൻ നേ കുറിച്ചുള്ള വ്യാകുലത ആണ് . പലപ്പോഴും ആളുകൾ ചോദിക്കാറുണ്ട് ഡോക്ടറെ കീമോതെറാപ്പി എടുത്തു കഴിഞ്ഞാൽ.
കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ.. അതുപോലെതന്നെ റേഡിയേഷൻ അല്ലെങ്കിൽ സർജറിക്ക് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടാകുമോ എന്നുള്ള പല ചോദ്യങ്ങളും ആളുകൾ ചോദിക്കാറുണ്ട്.. അതുകൊണ്ടുതന്നെ ചെറുപ്പക്കാരായ ആളുകളിൽ ക്യാൻസറിനു വേണ്ടി മിനിമൽ സർജറികൾ മാത്രമേ ചെയ്യാറുള്ളൂ.. പക്ഷേ പലപ്പോഴും സർജറി കൂടി കഴിഞ്ഞാൽ സ്റ്റേജ് 2 മുതൽ കീമോതെറാപ്പികളും.
അതുപോലെ സ്റ്റേജ് ത്രീക്ക് മുകളിൽ പോയിക്കഴിഞ്ഞാൽ പിന്നീട് റേഡിയേഷൻ പോലുള്ള ട്രീറ്റ്മെന്റുകൾ ആവശ്യമായി വേണ്ടിവരും.. അപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ അവരുമായിട്ട് ഈ പറയുന്ന ഫെർട്ടിലിറ്റി പ്രിസർവേഷൻ എന്നുള്ള ഒരു വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു കഴിഞ്ഞിട്ട് വേണം നമുക്ക് ഈ ട്രീറ്റ്മെന്റുകളിലേക്ക് കടക്കാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…