ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ വർദ്ധിക്കുക എന്നുള്ളത്.. അതായത് എന്തെങ്കിലും അസുഖങ്ങൾക്ക് രക്തം പരിശോദിക്കുന്ന സമയത്ത് കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈ ഗ്ലിസറയിഡ് കൂടുതലാണ് എന്ന് അറിയുമ്പോൾ തന്നെ നമുക്ക് വല്ലാത്ത ഒരു പേടി തോന്നാറുണ്ട്..
അയ്യോ എനിക്ക് ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുതലാണല്ലോ അതുകൊണ്ടുതന്നെ ഇനി നല്ല ഭക്ഷണങ്ങളൊന്നും കഴിക്കാൻ സാധിക്കില്ലല്ലോ.. പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടി വരും.. ഇനിയും പച്ചക്കറികളിലേക്കും അതുപോലെ പഴവർഗങ്ങളിലേക്ക് മാത്രമായി ചുരുങ്ങേണ്ടി വരുമല്ലോ എന്നൊക്കെ ഓർത്ത് ചിന്തിച്ച് കൂടുതൽ ടെൻഷൻ ആയിട്ട് ദിവസേന വ്യായാമം ചെയ്യാനും.
അതുപോലെ ഭക്ഷണകാര്യങ്ങളെല്ലാം കൂടുതൽ കണ്ട്രോള് വരുത്താനും ശ്രദ്ധിക്കും.. അങ്ങനെ ഒരുമാസത്തോളം നമ്മൾ കഠിനമായ രീതിയിൽ ഭക്ഷണത്തിലെ ഒരുപാട് കൺട്രോൾ ചെയ്യുകയും അതുപോലെ ഒരുപാട് ഡയറ്റ് പ്ലാൻ ചെയ്യുകയും വ്യായാമങ്ങൾ ചെയ്യുകയും ഒക്കെ ചെയ്യും.. ആ ഒരു സമയത്ത് റെഡ്മീറ്റ് എല്ലാം ഒഴിവാക്കും.. എന്നാൽ ഇത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും പിന്നീട് ഒരു മാസങ്ങൾക്ക് ശേഷം ബ്ലഡ് പരിശോധിക്കാൻ.
പോകുമ്പോൾ അതിന്റെ റിസൾട്ട് വരുമ്പോൾ അതിൽ കൊളസ്ട്രോൾ ലെവൽ കൂടുതലാണ് എന്ന് അറിയുമ്പോൾ പലരും നിരാശരാകാറുണ്ട്.. അതിൽ പിന്നെ നമുക്ക് തോന്നും ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും കൊളസ്ട്രോൾ ലെവൽ കുറയുന്നില്ലല്ലോ പിന്നെ എന്തിനാണ് ഞാൻ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് എന്ന് ചിന്തിച്ചിട്ട് വീണ്ടും പഴയ രീതിയിൽ കഴിക്കാൻ തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/Uk1XmUKNfwA