ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് തൈറോയ്ഡ് എന്ന രോഗവും അതുമൂലം ഉണ്ടാകുന്ന മറ്റ് കോംപ്ലിക്കേഷൻസ് ഒക്കെ നമ്മൾ ധാരാളം കേൾക്കുന്ന കാര്യമാണ്.. ഇത് സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും ഒരുപോലെ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. എന്നാലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായിട്ടും ഈ ഒരു പ്രശ്നം കണ്ടുവരുന്നത്.. ഇപ്പോൾ ബിപി കൊളസ്ട്രോൾ.
അതുപോലെ പ്രഷർ തുടങ്ങിയവയെല്ലാം ഒരു ജീവിതശൈലി രോഗമാണ് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതുപോലെതന്നെയാണ് ഈ തൈറോയ്ഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും.. ഈ ഒരു അസുഖവും ജീവിതശൈലി രോഗങ്ങൾ ആയിട്ട് മാറിക്കൊണ്ടിരിക്കുകയാണ്.. അപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ കൂടിയാലും അതുപോലെ കുറഞ്ഞാലും അതുപോലെ തൈറോഡ് ഗ്രന്ഥിയുടെ.
സൈസിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ട് ഒക്കെ പല അസുഖങ്ങളും ഉണ്ടാകാറുണ്ട്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ച് അതുപോലെ അതുമൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.. അപ്പോൾ എന്താണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത്.. അതായത് നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ഒരു ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന.
ഒരു ഗ്രന്ഥിയാണ് ഇത്.. ഈയൊരു ഗ്രന്ഥിയുടെ പ്രധാനപ്പെട്ട ധർമ്മം എന്ന് പറയുന്നത് ദൈനംദിന ഊർജ്ജ വിനിയോഗമാണ്.. അതുകൂടാതെ ഇവ നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട എൻഡോക്രൈൻ ഗ്ലാൻഡ് കൂടിയാണ്.. അതായത് ടി3 ടി4 എന്നി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്.. അതുപോലെ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…