ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മൾട്ടിപ്പിൾ മൈലോമ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. മൾട്ടിപ്പിൾ മൈലോമ എന്ന് പറഞ്ഞാൽ മൈലോ എന്നുവച്ചാൽ മജ്ജ എന്നാണ് അർത്ഥം.. ഓമ എന്നു പറയുന്നത് ക്യാൻസർ അല്ലെങ്കിൽ ട്യൂമർ എന്നതിനെ ഉദ്ദേശിക്കുന്ന പദമാണ്.. മജ്ജയുടെ ഒരു തരത്തിലുള്ള ക്യാൻസറാണ് മൾട്ടിപ്പിൾ മൈലോമ എന്ന് പറയുന്നത്..
പ്ലാസ്മ സെൽ എന്ന് പറയുന്ന കണം മജ്ജയിൽ നിന്ന് ഉണ്ടാകുന്ന ക്യാൻസറാണ് മൾട്ടിപ്പിൾ മൈലോമ.. ഈ ഒരു മൾട്ടിപ്പിൾ മൈലോമ എന്നുള്ളതിനെ കുറിച്ച് ഉള്ള കോഴിക്കോട്ടിൽ നിന്ന് 2010 ഇൽ വന്ന ഒരു പഠനം 70 കേസുകളാണ് ഒരു വർഷത്തിൽ ഡയഗ്നോസ് ചെയ്തിട്ടുണ്ട്.. അതായത് മൾട്ടിപ്പിൾ മൈലോമ ഒരു വർഷത്തിനുള്ളിൽ ഒരു മെഡിക്കൽ കോളേജിൽ തന്നെ 70 ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്.. അതിൻറെ അർത്ഥം.
അതിൽ കൂടുതൽ കേസുകൾ നമ്മുടെ നാട്ടിലും അല്ലെങ്കിൽ സമൂഹത്തിലും നിലവിൽ ഉണ്ട് എന്നുള്ളതാണ്.. അപ്പോൾ ഇത് ഐഡന്റിഫൈ ചെയ്യേണ്ടതും അതുപോലെ ട്രീറ്റ്മെന്റുകൾ ആവശ്യമായി വരേണ്ട ഒരു ക്യാൻസർ ആയതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കാര്യമായ ഒരു അവബോധം നമ്മുടെ സമൂഹത്തിലും ജനങ്ങൾക്കിടയിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.. അപ്പോൾ അതിനുവേണ്ടി കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത്..
ഇനി നമുക്ക് എങ്ങനെയാണ് ഈ മൾട്ടിപ്പിൾ മൈലോമ ഉണ്ടാകുന്നത് എന്ന് നോക്കാം.. പ്ലാസ്മ സെൽ എന്ന് പറഞ്ഞാൽ നോർമലി നമ്മുടെ ശരീരത്തിൽ ആൻറി ബോഡി ഉണ്ടാക്കുന്ന സെല്ലുകളാണ്.. അതായത് നമുക്ക് ഇപ്പോൾ ഒരു ഇൻഫെക്ഷൻ വന്നാൽ അതല്ലെങ്കിൽ ഒരു വാക്സിൻ എടുത്തു അതിനെതിരെ ആൻറിബോഡി ഉത്പാദിപ്പിക്കുന്ന സെല്ലുകളാണ് ഈ പറയുന്ന പ്ലാസ്മ സെൽ എന്ന് പറയുന്നത്… ഇത് നോർമലി നമ്മുടെ മജ്ജയുടെ ഉള്ളിലാണ് ഇരിക്കുന്നത്.. നോർമലി ഒരു അഞ്ചു ശതമാനത്തിനുള്ളിൽ ഇതു വരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….