ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ഓരോരുത്തർക്കും പുറം വേദന വന്നിട്ടുണ്ടാവും.. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ഒരു അവസ്ഥ വന്നിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും.. പ്രായ വ്യത്യാസം ഇല്ലാതെ കുട്ടികളിൽ തുടങ്ങിയ മുതിർന്ന ആളുകളിൽ വരെ ഈ ഒരു പ്രശ്നം കണ്ടു വരാറുണ്ട്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ കൂടുതൽ സമയം യാത്ര ചെയ്താൽ അതല്ലെങ്കിൽ.
ഒരുപാട് സമയം കമ്പ്യൂട്ടർ പോലുള്ളവയുടെ മുൻപിൽ ഇരുന്നാൽ നമുക്ക് പുറം വേദന വരാറുണ്ട്.. അതുപോലെതന്നെ നിങ്ങൾ കിടക്കുന്ന പൊസിഷൻ ഒന്ന് മാറിക്കിടന്നാൽ ഇത്തരത്തിലുള്ള വേദന അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ ഈ ഒരു പ്രശ്നം കൂടുതലായിട്ട് കാണുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചാൽ ഡിസ്ക് ഹെർണിയേഷൻ ഉണ്ടെങ്കിൽ അതായത് നമ്മുടെ ഡിസ്ക് പുറത്തേക്ക് തള്ളിവരുന്ന ഒരു അവസ്ഥ.
ഉണ്ടെങ്കിലേ നമുക്ക് ഈ പുറംവേദന എന്നുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.. അതുപോലെതന്നെ നട്ടെല്ലിന് ഭാഗത്തെ എല്ലുകളുടെ തേയ്മാനം വന്നാൽ ഇത്തരത്തിൽ പുറം വേദന അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ അമിതമായി ശരീരഭാരം ഉണ്ടെങ്കിലും ഈ ഒരു പ്രശ്നം വരാം.. അതുപോലെതന്നെ കുടവയർ ഉണ്ടെങ്കിലും ഈ ഒരു പ്രശ്നം വരാം.. നമുക്ക് വരുന്ന പുറം വേദന ഏതുതരത്തിലുള്ളതാണ് എന്ന് നമുക്ക് എങ്ങനെ കണ്ടുപിടിക്കാം.
എന്ന് ചോദിച്ചു കഴിഞ്ഞാൽ നമുക്ക് നമ്മുടെ രോഗലക്ഷണങ്ങൾ വഴി തന്നെ കണ്ടുപിടിക്കാം.. ഇപ്പോൾ ഒരു കിഡ്നി സംബന്ധമായി ഉണ്ടാകുന്ന പുറം വേദന ആണെങ്കിൽ നമ്മുടെ മൂത്രത്തിൽ രക്തം കാണാം അല്ലെങ്കില് മൂത്രത്തിൽ പത കാണാം… അതല്ലെങ്കിൽ നമ്മുടെ നടുവിന്റെ ഭാഗത്തായിട്ട് അമിതമായ വേദന കാണാം.. പലപ്പോഴും ഇത്തരം വേദനകൾ നമ്മുടെ കീഴ്പ്പോട്ട് ഇറങ്ങുന്നത് പോലെ ആയിരിക്കും തോന്നാറുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….