ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹൃദ്രോഗം എന്ന് പറയുന്നത് ഇന്ന് ആളുകളിൽ വളരെ സർവ്വസാധാരണമായ ഒരു അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ്.. ഈ ഹൃദ്രോഗങ്ങൾ വന്നു കഴിയുമ്പോൾ രണ്ട് രീതിയിലാണ് ചികിത്സകൾ.. ഒന്നുകിൽ മരുന്നുകൾ വഴി മാത്രം അതല്ലെങ്കിൽ ഓപ്പറേഷൻ ആണ് അതായത് കയ്യിലൂടെ ചെയ്യുന്ന ആൻജിയോപ്ലാസ്റ്റി അതല്ലെങ്കിൽ.
നെഞ്ച് തുറന്നുള്ള ബൈപ്പാസ്.. ഈ രണ്ടു ശസ്ത്രക്രിയകളിലൂടെ രോഗിക്ക് വന്ന ബ്ലോക്കുകൾ മാറ്റി ആ ഒരു മനുഷ്യനെ ആരോഗ്യമുള്ള വ്യക്തിയാക്കി മാറ്റുക എന്നുള്ളതാണ് ഒരു ഹൃദ്രോഗ വിദഗ്ധൻ്റെ ഉദ്ദേശവും കർത്തവ്യവും എന്ന് പറയുന്നത്.. ഹൃദ്രോഗം വന്ന രോഗികൾക്ക് അല്ലെങ്കിൽ അവരുടെ ബന്ധുക്കളുടെ ഏറ്റവും കൂടുതൽ സംശയമുള്ള ചില കാര്യങ്ങളുടെ സംശയനിവാരണമാണ് ഇന്ന് ഈ വീഡിയോയിലൂടെ മാറ്റിത്തരാൻ ശ്രമിക്കുന്നത്.
എല്ലാ ബന്ധുക്കളും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഈ ഒരു സർജറി കഴിഞ്ഞാൽ അവർക്ക് എന്ത് ഭക്ഷണങ്ങൾ നൽകാം.. അതല്ലെങ്കിൽ എന്തൊക്കെ ജോലികൾ ചെയ്യാം.. എത്രത്തോളം വിശ്രമം ആവശ്യമാണ്.. അതുപോലെ എന്തെല്ലാം എക്സസൈസുകൾ ചെയ്യണം.. ഇതെല്ലാം ഒരു നിസ്സാരമായ ചോദ്യങ്ങൾ അല്ല..
അതായത് ഇന്നലെ വരെ നോർമലായി നടന്ന ഒരു വ്യക്തി ഒരു സുപ്രഭാതത്തിൽ അയാൾക്ക് ഹൃദ്രോഗങ്ങൾ വരികയും അതിന്റെ ഫലമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും.. ഒന്നെങ്കിൽ അയാൾക്ക് മരുന്നുകൾ കൊണ്ടുമാത്രം ചികിത്സകൾ നടത്തുകയും അല്ലെങ്കിൽ ആൻജിയോ പ്ലാസ്റ്റി അതല്ലെങ്കിൽ ബൈപ്പാസ് ചെയ്ത് അയാളെ വീട്ടിലേക്ക് വിടുമ്പോൾ വീട്ടുകാരെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ അവസ്ഥ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….