ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കൈകാലുകളിലെ ബൈപ്പാസ്.. ബൈപ്പാസ് എന്നുപറഞ്ഞാൽ സാധാരണ ആളുകൾ ഹാർട്ടിൽ ചെയ്യുന്ന ബൈപ്പാസ് മാത്രമേ ആളുകൾക്ക് അറിയുള്ളൂ.. ബ്ലോക്ക് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും കരുതുന്നത് ഹാർട്ടിൽ.
വരുന്ന ബ്ലോക്ക് അതുപോലെ തന്നെ അറ്റാക്ക് ഹാർട്ടിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നു.. ആൻജിയോ പ്ലാസ്റ്റി ചെയ്തിട്ട് ശരിയാകുന്നില്ല ബ്ലോക്കിന്റെ വലിപ്പം കൂടുതലാണ് അതുകൊണ്ട് തന്നെ ഹാർട്ടിൽ ബൈപ്പാസ് ചെയ്യുന്നു.. പക്ഷേ ഈ ബൈപ്പാസ് ബാക്കിയുള്ള രക്ത ധമനികളിൽ അതായത് കയ്യിലെ കാലിലും.
വയറിലും മറ്റ് ഭാഗങ്ങളിലെല്ലാം ബ്ലോക്കുകൾ വന്ന് കഴിഞ്ഞാൽ എവിടെ പോയി ബൈപ്പാസ് ചെയ്യും ഇതിനായിട്ട് ബൈപ്പാസ് ചെയ്യുമോ അതുപോലെ എന്തൊക്കെയാണ് ഇതിൻറെ പേരുകൾ എവിടെയാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്..
നമ്മുടെ ശരീരത്തിലെ ഹാർട്ട് ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളിൽ ചെയ്യുന്ന ബൈപ്പാസ് ഓപ്പറേഷനുകളെ പെരിഫ്രൽ ബൈപ്പാസ് എന്ന് പറയും.. അതായത് ബൈപ്പാസ് എന്ന് പറയുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ രക്ത ധമനികളിൽ ബ്ലോക്ക് വരുമ്പോൾ ആ ബ്ലോക്ക് ആയിട്ടുള്ള.
രക്ത ധമനിയിലെ ബ്ലോക്ക് നമ്മൾ ഒന്നും ചെയ്യില്ല.. ഒന്നും ചെയ്യില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആൻജിയോപ്ലാസ്റ്റി വഴി അത് തുറക്കാനുള്ള പല ശ്രമങ്ങളും നടത്തി വരുമ്പോൾ അല്ലെങ്കിലും വലിയ നീട്ടത്തിലുള്ള ബ്ലോക്ക് ആണെങ്കിൽ അത് ആൻജിയോപ്ലാസ്റ്റി ചെയ്ത് തുറന്ന് ഇട്ടാലും അത് പെട്ടെന്ന് തന്നെ അടഞ്ഞുപോകും എന്നുള്ളത് നമുക്ക് പഠനങ്ങൾ തെളിവുള്ള ബ്ലോക്കുകളെയാണ് നമ്മൾ ബൈപ്പാസ് ചെയ്യാനായിട്ട് പറഞ്ഞു വിടാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…