ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് എല്ലാവർക്കും അത്യാവശ്യം വേണ്ട അതുപോലെ തന്നെ ഇത് ഇല്ലാതിരുന്നാൽ വളരെയധികം പ്രശ്നങ്ങൾ ആളുകളിൽ സൃഷ്ടിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ആ വിഷയം എന്നു പറയുന്നത് ഉറക്കമാണ്..
ഒരു വ്യക്തിക്ക് ഏറ്റവും വേണ്ട ഒരു സംഗതി എന്ന് പറയുന്നത് ശരിയായ ഉറക്കം തന്നെയാണ്.. ഉറക്കമില്ലാത്ത ഒരു വ്യക്തിക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.. ഒരു ദിവസം മുഴുവൻ ഉന്മേഷം ലഭിക്കണമെങ്കിൽ അല്ലെങ്കിൽ നമ്മുടെ മനസ്സിന് കൂടുതൽ ഏകാഗ്രത കിട്ടണമെങ്കിൽ അതുപോലെതന്നെ നമ്മുടെ ഓർമ്മ ശരിയാവണമെങ്കിൽ ദേഷ്യം വരാതെ ഇരിക്കണമെങ്കിൽ ഒക്കെ തന്നെ നല്ല ഒരു ഉറക്കം ലഭിക്കണം എന്നുള്ളത്.
വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. നമുക്കറിയാം ചെറിയ കുട്ടികളൊക്കെ ചെറുപ്പത്തിൽ ധാരാളം ഉറങ്ങാറുണ്ട് അവരെ ഉണർന്നിരിക്കുന്ന സമയം എന്ന് പറയുന്നത് വളരെ കുറച്ചായിരിക്കും എന്നാൽ അത് പിന്നീട് അവരുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ഉറക്കത്തിൻറെ അളവ് കുറഞ്ഞു കുറഞ്ഞു വരും..
ഇതുപോലെ തന്നെ വയസ്സായ ആളുകളിൽ ഉറക്കം കുറഞ്ഞുവരുന്ന ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്.. ഇത് സാധാരണമായിട്ട് വയസ്സായ ആളുകൾ പറയുന്ന ഒരു പ്രശ്നം തന്നെയാണ്.. ഒരു ദിവസം എട്ടു മണിക്കൂർ ഉറക്കം ലഭിക്കണം എങ്കിൽ മാത്രമേ നമ്മുടെ സുഗമമായ പ്രവർത്തനങ്ങൾ നല്ലപോലെ നടക്കുകയുള്ളൂ..
അതുപോലെതന്നെ ഈ എട്ടു മണിക്കൂർ ഉറക്കം എന്നുള്ളത് ഓരോ വ്യക്തികൾക്കും ഒരേപോലെ സാധിക്കണം എന്നില്ല.. വളരുന്ന കുട്ടികളിലെ മിനിമം 7 മണിക്കൂർ എങ്കിലും ഉറക്കം ലഭിക്കണം എന്നുള്ളതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്.. വയസ്സായ ആളുകളിൽ എടുക്കുകയാണെങ്കിൽ ഒരു അഞ്ചു മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുകയാണെങ്കിൽ അതുതന്നെ അവർക്ക് ധാരാളമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….