ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. വെരിക്കോസ് വെയിൻ അഥവാ കാലുകളിലെ ഞരമ്പ് ചുരുളുക എന്നുള്ളത് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അസുഖമാണ്.. പ്രത്യേകിച്ചും ഈ അസുഖം ഉണ്ടാവുന്നത് ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ്..
സാധാരണ നമ്മുടെ ശരീരത്തിലെ അശുദ്ധ രക്തം മുകളിലേക്ക് മാത്രമേ ഒഴുകാൻ പാടുള്ളൂ.. ചിലപ്പോൾ ഗ്രാവിറ്റി കൊണ്ട് ഇത് താഴേക്ക് ഒഴുകാൻ സാധ്യത ഉണ്ട് പക്ഷേ നമ്മുടെ അശുദ്ധരക്ത കുഴലുകൾക്ക് ഉള്ളിൽ ചില വാൽവുകൾ ഉണ്ട്.. നമ്മുടെ ഒരു കാലിൽ തന്നെ ഏകദേശം 24 വാൽവുകൾ ഉണ്ട്..
ആ ഒരു വാൽവുകൾ ഉള്ളതുകൊണ്ടാണ് നമ്മുടെ ആശുദ്ധ രക്തങ്ങൾ മുകളിലേക്ക് മാത്രം ഒഴുകുന്നത്.. അത് താഴേക്ക് ഒഴുകി കഴിഞ്ഞാൽ അത് കെട്ടിനിൽക്കുകയും ആ ഒരു അശുദ്ധ പദാർത്ഥങ്ങൾ നമ്മുടെ സ്കിന്നിലേക്ക് അതുപോലെ രക്തത്തിലേക്ക് എല്ലാം വ്യാപിക്കുകയും ചെയ്യും.. അപ്പോഴാണ് വെരിക്കോസ് വെയിൻ പ്രശ്നമുള്ള ആളുകൾക്ക്.
അവരുടെ സ്കിൻ കുറച്ചു കഴിയുമ്പോൾ കറുത്ത നിറമായി മാറുന്നത് അതുപോലെതന്നെ ചൊറിച്ചിൽ അനുഭവപ്പെടും.. അതുകഴിഞ്ഞാൽ വ്രണങ്ങൾ ഉണ്ടായിത്തുടങ്ങും… അതുപോലെ കാലുകളിൽ ഇത്തരത്തിൽ വ്രണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അത് ഉണങ്ങാൻ കുറെ കാലതാമസം എടുക്കും..
അതായത് കൂടുതൽ വയസ്സായ ആളുകൾക്കും അതുപോലെ ഡയബറ്റിസ് ഉള്ള ആളുകൾക്കും അവരുടെ കാലിലേക്കുള്ള ശുദ്ധരക്തത്തിൻറെ അളവ് വളരെയധികം കുറവായിരിക്കും.. അതിനോടൊപ്പം ഇങ്ങനെ അശുദ്ധ രക്തം കൂടി കെട്ടിക്കിടന്നാൽ ആ ഒരു മുറിവ് കരിയാൻ വളരെയധികം താമസം എടുക്കും.. അപ്പോൾ ഈ ഒരു അസുഖം വരുമ്പോൾ അതിന് എത്രയും നേരത്തെ നിങ്ങൾക്ക് ചികിത്സ തേടാൻ കഴിയുമോ അത്രയും നേരത്തെ തന്നെ ട്രീറ്റ്മെന്റുകൾ എടുക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…