ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തടി കൂടുന്നത് കൊണ്ട് പ്രശ്നമുണ്ടോ.. വണ്ണം ഉണ്ട് എന്ന് ആർക്കൊക്കെയാണ് പറയുക.. ശരീരം മെലിഞ്ഞ ഇരിക്കുന്നത് ആണോ? ശരിയായ ആരോഗ്യത്തിന്റെ ലക്ഷണം എന്ന് പറയുന്നത്.. അതല്ലെങ്കിൽ തടിച്ച് നല്ല ഗുണ്ടുമണി പോലെ ഇരിക്കുന്നത് കാണുമ്പോൾ അതാണോ ഒരു ഹെൽത്തി ആയ വ്യക്തിയുടെ ലക്ഷണം.. ഈ പൊണ്ണത്തടി അല്ലെങ്കിൽ അമിതവണ്ണം.
എന്നൊക്കെ പറയുന്നത് ഒന്നാണോ.. ഇതൊക്കെ നമ്മുടെ മനസ്സിൽ വരുന്ന ചെറിയ ചെറിയ സംശയങ്ങളാണ്.. ഇതിൻറെ എല്ലാം ഉത്തരം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. അമിതവണ്ണം അതുപോലെ തന്നെ പൊണ്ണത്തടി എന്നു പറയുന്നത് രണ്ടും രണ്ടാണ്..
നമുക്ക് ഒബിസിറ്റി ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടത് ബിഎംഐ ചെയ്തിട്ടാണ്.. ഇത് കാൽക്കുലേറ്റ് ചെയ്ത് കിട്ടുന്നത് 25 ന് മുകളിലാകുമ്പോൾ അത് പൊണ്ണത്തടിയും അതുപോലെതന്നെ 30ന് മുകളിലാകുമ്പോൾ അത് ഒബിസിറ്റിയുമായി കണക്കാക്കുന്നു.. ഇത് കുട്ടികൾക്കും ബാധകമാണോ എന്ന് ചോദിച്ചാൽ അതെ.. ഇന്ന് ഒരുപാട് കുട്ടികളിൽ ഈ പറയുന്ന അമിതവണ്ണം കണ്ടുവരുന്നുണ്ട്.. പൊതുവേ ഇന്നത്തെ ആൾക്കാരുടെ കാഴ്ചപ്പാടുകൾ ശരീരഭാരം.
കൂടിയ കുട്ടികളാണ് ആരോഗ്യമുള്ള കുട്ടികൾ എന്നുള്ളതാണ്.. പക്ഷേ ഈയൊരു ധാരണ തികച്ചും തെറ്റാണ്.. ഇന്ന് 25 അല്ലെങ്കിൽ 30 വയസ്സുള്ള അറ്റാക്ക് വരുന്ന വ്യക്തികളെ നോക്കി കഴിഞ്ഞാൽ അവരുടെ പ്രശ്നങ്ങൾ 12 വയസ്സിലെ തുടങ്ങിയിട്ടുണ്ടാവും.. അമിതവണ്ണം എന്നു പറയുന്നത് കുട്ടികളിൽ അത്ര നല്ല കാര്യമല്ല.. പിന്നീട് വരുന്ന കോംപ്ലിക്കേഷൻസ് അവരുടെ ഈ ചെറിയ പ്രായത്തിൽ തന്നെ സ്റ്റാർട്ട് ചെയ്യും എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ അമിതവണ്ണം വരാതെ ശ്രദ്ധിക്കണം അങ്ങനെ ഉണ്ടെങ്കിൽ അതിന് വേണ്ടവിധത്തിലുള്ള ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത് അനിവാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/KsqJPnHFOwQ