ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണ ഒരു സർജന്റെ ഒപിയിൽ കാണുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. അതായത് കാലുകളിലെ ഞരമ്പുകൾ ചുരുണ്ടു കൂടി തടിച്ചുകിടക്കുന്ന ഒരു അവസ്ഥയാണ്.. അതായത് കാലിലെ മുട്ടിനു താഴെ വളരെ വലുതായിട്ട് കറുത്ത നിറത്തിലൊക്കെ കാണാറുണ്ട് അതുകൂടാതെ തന്നെ ഈ ഭാഗങ്ങളിലൊക്കെ.
അൾസർ വന്ന് ആ മുറിവുകൾ വ്രണങ്ങൾ ആയി മാറുന്നതും കാണാറുണ്ട്.. പൊതുവേ ഈയൊരു അസുഖം വരുമ്പോൾ രോഗികൾ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്.. ഈയൊരു വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നത്തിന് വളരെ എഫക്റ്റീവ് ആയിട്ടുള്ള ട്രീറ്റ്മെന്റുകൾ ഇന്ന് അവൈലബിൾ ആയിട്ടുണ്ട്.. വാൽവുകൾ ക്ലോസ് ചെയ്യാത്തതുകൊണ്ടാണ് വെരിക്കോസ് വെയിൻ വരുന്നത്.. ഇത് മാറ്റിയെടുക്കാൻ ആയിട്ട് വളരെ ഫലപ്രദമായ ഒരു ട്രീറ്റ്മെൻറ്.
ആണ് റേഡിയോ ഫ്രീക്വൻസി ആൽബിലേഷൻ എന്ന് പറയുന്നത്.. ഇതാണ് ഇന്നത്തെ ലേറ്റസ്റ്റ് ട്രീറ്റ്മെൻറ്.. ഒരു ട്രീറ്റ്മെൻറ് ചെയ്യുമ്പോൾ യാതൊരുവിധ കോംപ്ലിക്കേഷൻസും ഇല്ല കാരണം നമ്മൾ ഒരു സൂചി ഈ പറയുന്ന ഭാഗത്ത് കയറ്റി അത് ഹീറ്റ് ചെയ്ത് ഗുണപ്പെടുത്തുകയാണ് ചെയ്യുന്നത്.. അതുപോലെതന്നെ ഈയൊരു ട്രീറ്റ്മെന്റിന്റെ പ്രത്യേകത ഹോസ്പിറ്റലിലേക്ക് രാവിലെ വന്നു കഴിഞ്ഞാൽ ഇത് ചെയ്തിട്ട് നമുക്ക് വൈകുന്നേരം.
തന്നെ വീട്ടിൽ പോകാവുന്നതാണ്.. അതുകൊണ്ടുതന്നെ ഇത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് ആണ് ഒരുപാട് രോഗികൾ ചെയ്ത് റിസൾട്ട് കിട്ടിയതാണ്.. ഈയൊരു അസുഖം വരുന്നത് പൊതുവേ ആർക്കൊക്കെയാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ ഒരു ബുദ്ധിമുട്ട് കൂടുതലായും കണ്ടുവരുന്നത്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ അധ്യാപകർ അതുപോലെ തന്നെ ട്രാഫിക് പോലീസ് ബാർബർ അതുപോലെ സർജറി ചെയ്യുന്ന ഡോക്ടർമാർക്ക് ഒക്കെ ഈ ഒരു അസുഖം വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…