ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളിൽ എല്ലാവർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും പുറം വേദന വന്നിട്ടുള്ളവർ ആയിരിക്കും.. കുട്ടികളിൽ തുടങ്ങി മുതിർന്ന ആളുകൾക്ക് വരെ ഈ ഒരു ബുദ്ധിമുട്ട് വന്നിട്ടുണ്ടാവും..
അതായത് കുറച്ച് സമയം യാത്രകൾ ചെയ്താൽ അതല്ലെങ്കിൽ ഒരുപാട് സമയം മൊബൈൽ ഫോൺ നോക്കിയിരുന്നാൽ.. അതുപോലെ കമ്പ്യൂട്ടർ ഒരുപാട് സമയം ഉപയോഗിച്ചാൽ ഒക്കെ പുറം വേദന വരാറുണ്ട്… അപ്പോൾ പല പല കാരണങ്ങൾ കൊണ്ട് നമുക്ക് പുറം വേദന വരാറുണ്ട്.. അതുപോലെ നമ്മുടെ കിടക്കുന്ന രീതി ശരിയായില്ലെങ്കിൽ നമുക്ക് പുറം വേദന വരാൻ സാധ്യതകൾ വളരെ കൂടുതലാണ്.. ഈ അസുഖം എന്ന് വളരെയധികം.
കോമൺ ആണ് ആളുകളിൽ.. നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ പുറം വേദന കൂടുതലായി കാണപ്പെടുന്നത് എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. നമുക്ക് ഡിസ്ക് ഹെർണിയേഷൻ ഉണ്ടെങ്കിൽ അതായത് ഡിസ്ക് പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ നമുക്ക് പുറം വേദന വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ നമ്മുടെ നട്ടെല്ലിന്റെ ഭാഗങ്ങളിൽ തേയ്മാനം സംഭവിച്ചാൽ.
നമുക്ക് പുറം വേദന വരാൻ സാധ്യത കൂടുതലാണ്.. അതുപോലെതന്നെ അമിതമായ വണ്ണം ഉണ്ടെങ്കിൽ അതുപോലെ കുടവയർ ഉണ്ടെങ്കിൽ മാനസികമായ പിരിമുറുക്കങ്ങളും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതുപോലെ നീര് ഇറക്കം ഉണ്ടെങ്കിൽ അതുപോലെ നമുക്ക് ഇടയ്ക്ക് ആക്സിഡൻറ് അല്ലെങ്കിൽ ചെറിയ ഇൻജുറി പോലുള്ളവ സംഭവിച്ചാൽ നമുക്ക് പുറം വേദന വരാം..
അതുപോലെ ഉറങ്ങുന്ന പൊസിഷൻ ശരിയല്ലെങ്കിൽ ഈ ഒരു ബുദ്ധിമുട്ട് വരാം.. അതുപോലെതന്നെ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ അതുപോലെ ഗർഭാശയ രോഗങ്ങൾ ഉണ്ടെങ്കിൽ ഉദര സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ അതുപോലെ ഹാർട്ട് റിലേറ്റഡ് ആയ പ്രോബ്ലംസ് ഉണ്ടെങ്കിൽ ഒക്കെ ഈ പറയുന്ന പുറം വേദന വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…