December 2, 2023

ദാമ്പത്യ ജീവിതത്തിലെ സംശയരോഗങ്ങളും അതിനു പിന്നിലെ കാരണങ്ങളും പരിഹാര മാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ ഇടയ്ക്ക് ക്ലിനിക്കിലേക്ക് ഒരു 35 വയസ്സായ സ്ത്രീയും അതുപോലെ 40 വയസ്സായ ഒരു പുരുഷനും വന്നിരുന്നു.. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഏകദേശം 10 വർഷങ്ങൾ ആയിട്ടുണ്ട്.. കണ്ടു കഴിഞ്ഞാൽ തന്നെ നമുക്ക് മനസ്സിലാവും വളരെ പ്രൊഫഷണൽ ആയിട്ട് വർക്ക് ചെയ്യുന്ന ജീവിക്കുന്ന രണ്ടു വ്യക്തികളാണ്.. അവരുടെ ഒരു പ്രശ്നം എന്താണ്.

   

എന്ന് ചോദിച്ചാൽ ഈ ഭർത്താവിന് ഭാര്യയെ വളരെയധികം സംശയമാണ്.. കല്യാണം കഴിച്ചപ്പോൾ മുതൽ ആ ഒരു സംശയം ഉണ്ട്.. എന്നാൽ ഇപ്പോൾ അത് വളരെ ഗുരുതരമാകുന്ന ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.. ഭാര്യ എവിടെ പോയി കഴിഞ്ഞാലും ഭർത്താവ് വിളിച്ചുകൊണ്ടിരിക്കുന്നു.. .

ഫോൺ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നു.. ഫോണിലെ ഏതോ ഒരു ആപ്പ് കേട്ടിട്ട് ഇടയ്ക്കിടയ്ക്ക് അവരുടെ കോൺടാക്ട് ലിസ്റ്റ് ഒക്കെ പരിശോധിക്കാറുണ്ട്.. അത് പിന്നീട് കൂടി ഈ സ്ത്രീ എവിടെപ്പോയാലും അവരുടെ പിന്നാലെ പോയി ഫോളോ ചെയ്യാൻ തുടങ്ങി.. പിന്നീട് ആരോടൊക്കെ ഇവർ സംസാരിക്കുന്നുണ്ട് അതുപോലെ തന്നെ എങ്ങോട്ടൊക്കെ പോകുന്നുണ്ട് അങ്ങനെ ഒരു പരിധിയിൽ കൂടുതലായി കഴിഞ്ഞപ്പോൾ.

വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും അയക്കാതെയായി.. പിന്നീട് ഈ സ്ത്രീ ഏതെങ്കിലും ഒരു പുരുഷനുമായി അത് ചിലപ്പോൾ പ്രായത്തിൽ കുറഞ്ഞ ആളുകൾ ആണെങ്കിൽ പോലും അവരോട് സംസാരിച്ചാൽ പിന്നീട് വീട്ടിൽ വളരെയധികം കലഹങ്ങൾ ഉണ്ടാകുന്നു.. അപ്പോൾ സത്യം പറഞ്ഞാൽ ഭാര്യ ഇയാളുടെ ഈ ഒരു പ്രശ്നം കാരണം.

വളരെയധികം ബുദ്ധിമുട്ടു ആയിരുന്നു.. ഒരു ദിവസം ഭാര്യ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആള് വളരെയധികം പ്രശ്നമുണ്ടാക്കി.. പുറത്തേക്ക് എന്ന് ഉദ്ദേശിച്ചത് വീടിൻറെ മുറ്റത്തേക്ക് പോലും ഇറങ്ങിയപ്പോൾ അത് വളരെ പ്രശ്നമായി മാറി.. അപ്പോൾ അതിൻറെ കാരണത്തെക്കുറിച്ച് ഭാര്യ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇന്ന് നീ മുടി കെട്ടിയത് ഒരു പ്രത്യേക രീതിയിലാണ് അതുകൊണ്ടുതന്നെ അത് അടുത്ത വീട്ടിലെ പുരുഷനെ അട്രാക്ട് ചെയ്യാൻ വേണ്ടിയല്ലേ.. നിങ്ങൾ തമ്മിൽ അഫയർ അല്ലേ തുടങ്ങിയ ലോജിക് ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ അയാൾ അനാവശ്യമായി പറഞ്ഞു തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *