ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന അനീമിയ അഥവാ വിളർച്ച എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് ആണ്.. ഈയൊരു അസുഖത്തെക്കുറിച്ച് പറയുകയാണെങ്കിൽ.
ആളുകൾക്ക് ഒരുപാട് സംശയങ്ങൾ ഉള്ള ഒരു ടോപ്പിക്ക് ആണിത്. നമ്മുടെ ഇടയിലെ ഒരുപാട് പേര് തങ്ങൾക്ക് അനീമിയ ഉണ്ട് എന്ന് പോലും അറിയാതെ നമ്മുടെ ഇടയിൽ ജീവിക്കുന്നവർ ഉണ്ട്.. നമുക്ക് ആദ്യം തന്നെ എന്താണ് ഈ പറയുന്ന അനീമിയ എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം..
അതായത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നത് ആണ് അനീമിയ.. അതായത് ഹീമോഗ്ലോബിന്റെ അളവ് രക്തത്തിൽ കുറയുമ്പോഴാണ് ഒരു വ്യക്തിക്ക് വിളർച്ച ഉണ്ട് എന്ന് പറയുന്നത്.. നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒരു പേര് ആയിരിക്കും ഹീമോഗ്ലോബിൻ എന്നും പറയുന്നത്..
ഹീമോഗ്ലോബിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾക്ക് ഉള്ളിലുള്ള ഒരു പ്രോട്ടീൻ ആണ്.. ഈയൊരു പ്രോട്ടീനുകളുടെ ഫലമായിട്ടാണ് നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നത്.. അപ്പോൾ ഈ പറയുന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ.
അളവ് കുറയുമ്പോൾ ശരീരകോശങ്ങളിലേക്ക് ഓക്സിജൻ എത്തുന്നത് കുറയുകയും ചെയ്യുന്നു.. ഇതുമൂലം ആണ് നമുക്ക് അനീമിയ പോലുള്ള രോഗം ഉണ്ടാകുന്നതും അതിൻറെ പല ലക്ഷണങ്ങളും ശരീരത്തിൽ കണ്ടു തുടങ്ങുന്നതും.. അതുപോലെതന്നെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ശരീരത്തിൽ അയൺ ലെവൽ കുറഞ്ഞു കഴിഞ്ഞാൽ ഇത്തരത്തിൽ അനീമിയ വരാൻ സാധ്യതയുണ്ട്.. ഇത് ഒരു കാരണം മാത്രമാണ് എന്നാൽ മറ്റൊരുപാട് കാരണങ്ങൾ കൊണ്ട് ഒരു വ്യക്തിക്ക് അനീമിയ വരാം… കൂടുതലും സ്ത്രീകൾക്ക് ഇത് കാണുന്നത് അമിതമായി രക്തസ്രാവം ഉണ്ടെങ്കിലേ ഈ അസുഖം വരാൻ വളരെയധികം സാധ്യത കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/Tg54UJ_ghPs