ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടിരുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ആളുകളുടെ കൈകാലുകളുടെ അഗ്രഭാഗങ്ങളിൽ ഒക്കെ ഉണ്ടാകുന്ന തരിപ്പ് എന്ന് പറയുന്നത്.. ഇതു കൂടാതെ അതിൻറെ കൂടെ വേദന കൂടി അനുഭവപ്പെടാറുണ്ട്..
പലപ്പോഴും ആളുകൾക്ക് ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ പോലും അറിയാൻ കഴിയാറില്ല.. പലരും ഇതിന് പലതരം മരുന്നുകൾ കഴിക്കുന്നുണ്ടാവും എന്നിട്ട് പോലും യാതൊരു മാറ്റവും ഉണ്ടാവില്ല.. അതുപോലെതന്നെ നമ്മൾ കൂടുതൽ ഭയക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ.
ഇത്തരത്തിൽ കൈകാലുകളിൽ മുറിവുകൾ പറ്റിയാൽ പോലും അല്ലെങ്കിൽ ബ്ലഡ് വരുന്നുണ്ടെങ്കിൽ പോലും പലരും അത് അറിയാറില്ല എന്നുള്ളതാണ്.. കാരണം ഇത്തരത്തിൽ കൈകാലുകളിൽ തരിപ്പ് പോലുള്ളവ ഉണ്ടാകുമ്പോൾ സെൻസേഷൻ ഉണ്ടാവില്ല അതുകൊണ്ടുതന്നെ നമുക്ക് ഒരു മുറിവ്.
പറ്റുമ്പോൾ പോലും അതിൻറെ വേദന ഒന്നും അറിയാൻ കഴിയാറില്ല.. പലപ്പോഴും ഇതുപോലെ വല്ല മുറിവുകൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് ഒരുപാട് ബ്ലഡ് ഒക്കെ പോയിട്ട് ഹോസ്പിറ്റലിലേക്ക് വരുന്ന ധാരാളം ആളുകളെ അറിയാം.. അപ്പോൾ എന്തുകൊണ്ടാണ് ഇവർക്ക് കൈകാലുകളിൽ ഇത്തരത്തിൽ മുറിവ്.
പറ്റിയിട്ട് പോലും അറിയാൻ കഴിയാത്തത്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ശരീരഭാഗങ്ങളിൽ തരിപ്പ് പോലുള്ളവ ഉണ്ടാകുന്നത്.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണമെന്ന് പറയുന്നത് പെരിഫ്രൽ ന്യൂറോപ്പതിയാണ്.. നമ്മുടെ ശരീരത്തിലെ ന്യൂറോണുകൾക്ക് വരുന്ന നാശം കൊണ്ടാണ് നമുക്ക് ഈ ഒരു അസുഖം ഉണ്ടാവുന്നത്..
അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് ആദ്യം ഈ ഒരു രോഗം എന്താണ് എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കണം അതുപോലെതന്നെ ഇത് വന്നു കഴിഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങളെക്കുറിച്ചും ഇത് മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാം എന്നുള്ളതിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…